യുവാവിനെ മലദ്വാരത്തില്‍ കാറ്റടിച്ചു കയറ്റി കൊന്ന കേസില്‍ വിചാരണ തുടങ്ങി
Feb 4, 2016, 13:00 IST
അജാനൂര്‍: (www.kasargodvartha.com 04.02.2016) യുവാവിനെ മലദ്വാരത്തില്‍ കാറ്റടിച്ചു കയറ്റി കൊന്ന കേസിന്റെ വിചാരണ തുടങ്ങി. അതിഞ്ഞാലിലെ വാഹന സര്‍വീസ് സ്‌റ്റേഷനിലെ ജീവനക്കാരനായിരുന്ന അജാനൂര്‍ കൊളവയലിലെ തായല്‍ മുഹമ്മദിന്റെ മകന്‍ ഇബ്രാഹിം (30) കൊല്ലപ്പെട്ട കേസിലാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ (മൂന്ന്) വിചാരണ ആരംഭിച്ചത്.
ഇതേ സ്ഥാപനത്തിലെ ജീവനക്കാരായ ബീഹാര്‍ സമദിപ്പൂര്‍ ജില്ലയിലെ പത്താരി സ്വദേശികളായ രഞ്ജന്‍ കുമാര്‍, സോനു, പങ്കജ് എന്നിവരാണ് കേസിലെ പ്രതികള്‍. 2012 ഒക്ടോബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. ജോലിക്കിടയില്‍ പള്ളിയില്‍ പോകാനൊരുങ്ങിയ ഇബ്രാഹിമിനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി താഴെ കിടത്തിയ ശേഷം വാഹനങ്ങള്‍ സര്‍വീസ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന എയര്‍കംപ്രസര്‍ വഴി മലദ്വാരത്തിലേക്ക് കാറ്റടിച്ചു കയറ്റുകയായിരുന്നു.
മംഗളൂരുവിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന ഇബ്രാഹിം 26നാണ് മരിച്ചത്.
Related News: മലദ്വാരത്തിലൂടെ ഹൈപ്രഷര്‍ കാറ്റ് അടിച്ച് കയറ്റിയ കേസില്‍ മൂന്ന് പേര്‍ റിമാന്‍ഡില്‍
Keywords: Killed, Youth, Ajanur, case, Athinhal, kasaragod, Death, Murder.