city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യൂത്ത് ലീഗ് യുവകേരള യാത്ര; പ്രചരണ ബോര്‍ഡിലെ താരങ്ങള്‍ നേര്‍ക്കാഴ്ചയായി, അണികളില്‍ ആവേശം

മാഹിന്‍ കുന്നില്‍

ഉപ്പള: (www.kasargodvartha.com 25/04/2015) വര്‍ഗീയതയ്‌ക്കെതിരെ, മതസൗഹാര്‍ദത്തിന്റെ ഉണര്‍ത്തുപാട്ടു പാടി, കേരള സംസ്ഥാന മുസ്ലിം യൂത്ത്‌ലീഗ് നടത്തിയ യുവകേരള യാത്ര സപ്തഭാഷാ സംഗമ ഭൂമിയായ ഉപ്പളയില്‍ സമാപിച്ചു. സമാപന സമ്മേളന വേദിയിലെ നേതാക്കള്‍ക്കും കൂടി നിന്ന പതിനായിരങ്ങളുടെയും ഇടയിലേക്ക് യുവകേരള യാത്രയിലെ ഫ്‌ളക്‌സ് ബോര്‍ഡിലും ലഘുലേഖയിലും നിറഞ്ഞ് നിന്ന് മതേതര കൈരളി നെഞ്ചിലേറ്റിയ മൂന്നു യൂവാക്കളും ആ ഫോട്ടോ സമ്മാനിച്ച ഫോട്ടോ ഗ്രാഫറും വേദിയില്‍ എത്തിയതോടെ സദസ് ആവേശഭരിതരായി.

സാങ്കേതിക മികവ് കൊണ്ടുണ്ടാക്കിയ ഫോട്ടോ ആണെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലെ കളിക്കൂട്ടുകാരായിരുന്നു ആ മൂവര്‍ സംഘം. കേരളക്കര ഒന്നടങ്കം നെഞ്ചിലേറ്റിയ ഈ മൂന്നു യുവാക്കളും ഫോട്ടോ പകര്‍ത്തിയ യുവാവും നിമിഷനേരം കൊണ്ടു ഉപ്പളയിലെ താരങ്ങളായി മാറി. രണ്ടു സ്വാമി ഭക്തര്‍ക്കു നടുവില്‍ പുഞ്ചിരി തൂകിക്കൊണ്ട് അവരോട് സല്ലാപത്തിലേര്‍പ്പെട്ടിരിക്കുന്ന തൊപ്പി വെച്ച യുവാവിന്റെ ചിത്രം മനോഹര കാഴ്ചയായിരുന്നു.

അതിലെ സ്വാമിമാരായ അജിത്തും കിരണും തൊപ്പിവെച്ച സഫ് വാനും ആ മനോഹര ചിത്രം ലോകത്തിന് സമ്മാനിച്ച ഷെഫിനുമാണ് യുവകേരളയാത്രയിലെ സമാപന വേദിയില്‍ എത്തിയത്. നാടും നഗരവും ഇവരുടെ ഫോട്ടോ വെച്ചുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ടാണ് അലങ്കരിച്ചിരുന്നത്.

കരിങ്കല്ലു പോലുള്ള ഹൃദയത്തെയും ഉരുകിയൊലിപ്പിക്കാന്‍ ആ ഒരു ചിത്രത്തിനു കഴിഞ്ഞിരുന്നു. യുവകേരളയാത്രയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ എന്നാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്. ഇളകി മറിയുകയായിരുന്നു വേദി. മലയാളനാട് ഒന്നടങ്കം നെഞ്ചിലേറ്റിയ ഈ  യുവാക്കള്‍ക്ക് താരപരിവേഷമാണ് ലഭിച്ചത്. യൂത്ത് ലീഗ് സംസ്ഥാന നേതാക്കള്‍ ഇവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. വേദിയില്‍ നിന്നും ഇറങ്ങിയ ഈ യുവ സംഘത്തെകാത്ത് നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ഫോട്ടോ എടുക്കാനായി കാത്തിരുന്നത്. പിന്നെ ഫോട്ടോ എടുക്കല്‍ മത്സരമായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

യൂത്ത് ലീഗ് യുവകേരള യാത്ര; പ്രചരണ ബോര്‍ഡിലെ താരങ്ങള്‍ നേര്‍ക്കാഴ്ചയായി, അണികളില്‍ ആവേശം

Keywords : Kasaragod, Kerala, Youth League, Conference, Uppala, Flex Board, Star, The real stars of Yuva Kerala Yathra.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia