city-gold-ad-for-blogger

ആബിദിനെ വധിച്ചത് പ്ലാന്‍ പ്രകാരം; കൊലയാളികളെ കണ്ടെത്താന്‍ സഹായിച്ചത് സ്‌കൂട്ടറും ബൈക്കും

കാസര്‍കോട്: (www.kasargodvartha.com 26.12.2014) എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദിനെ(22) കഴിഞ്ഞ തിങ്കളാഴ്ച രാത്രി എം.ജി.റോഡിലെ ഫര്‍ണിച്ചര്‍ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തതോടെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനകള്‍ പുറത്തുവന്നു. ആസൂത്രിതവും മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനും അനുസരിച്ചാണ് കൊലപാതകം അരങ്ങേറിയത്.

ഗൂഢാലോചനയില്‍ പങ്കാളിയായ കുഡ്‌ലു പച്ചക്കാട്ടെ അക്ഷയ് റൈ(24), കൊലയില്‍ നേരിട്ടു ബന്ധമുള്ളവര്‍ക്കു സഹായം ചെയ്തുകൊടുത്തതിനു ബീരന്ത് ബയല്‍ സ്വദേശി തേജസ് (19), പാറക്കട്ടയിലെ അഭിഷേക് (20) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ അറസ്റ്റിലായത്. കൊലയാളികള്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന ഒരു സ്‌കൂട്ടറും, ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൂട്ടുപ്രതികളെ അറസ്റ്റുചെയ്തതോടെ കൊലപാതകം സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് അന്വേഷണസംഘത്തിനു ലഭിച്ചത്. മുഖ്യ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുന്നതിനും വഴി തെളിഞ്ഞു. കേസിലെ മുഴുവന്‍  പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

വരുണ്‍ കുമാര്‍ എന്നയാളാണ് കൊലയാളി സംഘത്തിന്റെ തലവനെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.  ഏഴ് പേരാണ് കൊലയില്‍  നേരിട്ട് പങ്കെടുത്തതെന്നും, ഗൂഢാലോചനയിലടക്കം പത്തിലേറെ പേര്‍ക്കു ബന്ധമുണ്ടെന്നും പോലീസ് കരുതുന്നു.

മാസങ്ങള്‍ക്കു മുമ്പു അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍  ചെങ്കള പാണാര്‍ക്കുളത്ത്  വെച്ചു വധിക്കാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് ആബിദ് വധത്തിനു പിന്നിലെന്നു ഏതാണ്ട് ഉറപ്പാണ്. ജ്യോതിഷ് വധശ്രമക്കേസില്‍ പ്രതിയാണ് ആബിദ്. ശബരിമല ദര്‍ശനത്തിനായി ജ്യോതിഷ് ഡിസംബര് 15ന് കാല്‍നടയായി പുറപ്പെട്ടിരുന്നു. ഈ സമയം നോക്കിയാണ് കൊലപാതകം അരങ്ങേറിയത്. ഇത് ജ്യോതിഷിനു കൊലയില്‍ ബന്ധമില്ലെന്നു വരുത്താനാണെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം കൊലപാതകം ജ്യോതിഷിനു വേണ്ടി, അയാളുടെ ഒത്താശയോടെ നടത്തിയതാകാനാണ് സാധ്യത എന്നും പോലീസ് സംശയിക്കുന്നുണ്ട്.

കൊലയ്ക്കു തൊട്ടു മുമ്പു കൊലയാളി സംഘത്തിലെ ഒരാള്‍ ബൈക്കില്‍ സഞ്ചരിച്ചു ആബിദ് കടയിലുണ്ടെന്നു മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നു മറ്റുള്ളവര്‍ സംഘടിച്ചു കൊലപാതകത്തിനു കോപ്പുകൂട്ടുകയും കൃത്യം നടത്തുകയുമായിരുന്നു.

കൊലയാളികള്‍ സഞ്ചരിച്ച ഒരു ബൈക്കും സ്‌കൂട്ടറും പള്ളം റോഡില്‍ സബ്ജയിലിന് പിറകില്‍  പാര്‍ക്കു ചെയ്യുകയും,  മറ്റൊരു ബൈക്ക് താലൂക്ക് ഓഫീസ് പരിസരത്ത് നിര്‍ത്തിയിടുകയും ചെയ്തു. അവിടെ നിന്നു കാല്‍നടയായി മുസ്ലിംലീഗ് ജില്ലാ ഓഫീസിന് സമീപത്തെ ബെഡ് സെന്ററില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തുകയായിരുന്നു.  കടയില്‍ സൈനുല്‍ ആബിദും പിതാവും  മാത്രമേ ഉള്ളൂവെന്ന് മനസിലാക്കിയ സംഘം ആബിദിനെ തള്ളിയിടുകയും വെട്ടുകയും ചെയ്തു പള്ളം ഭാഗത്തേക്ക് ഓടുകയുമായിരുന്നു. കടയില്‍ കസേരകള്‍ മറിഞ്ഞു വീഴുന്ന ശബ്ദവും, ഉപ്പയുടെ നിലവിളിയും കേട്ട് സമീപത്തെ കടയിലുള്ളവര്‍ ഓടിയെത്തിയപ്പോഴാണ് ആബിദിനെ കുത്തിയ കാര്യം അറിഞ്ഞത്. ആള്‍ക്കൂട്ടം തങ്ങളെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ  പ്രതികള്‍  കൂട്ടംതെറ്റിയാണ് ഓടിയത്.

ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും താക്കോല്‍  കൈവശമുള്ളവര്‍ പല വഴിക്കായതിനാല്‍ അക്രമികള്‍ക്കു അവ കൊണ്ടുപോകാന്‍ സാധിച്ചില്ല. അങ്ങനെ ഉപേക്ഷിച്ചുപോയ മോട്ടോര്‍ സൈക്കിളും സ്‌കൂട്ടറും കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായകമായത്.

ആബിദിനെ വധിക്കാനായി മാസങ്ങളായി പ്രതികള്‍ പദ്ധതി ആസൂത്രണം ചെയ്തുവരികയായിരുന്നു. അതിനുള്ള സമയവും സന്ദര്‍ഭവും കാത്തിരിക്കുകയായിരുന്നു ഇതുവരെ. നേരത്തെ സൂക്ഷിച്ചു വെച്ച ഫോട്ടോ നോക്കിയാണ് ആബിദിനെ പ്രതികള്‍ തിരിച്ചറിഞ്ഞത്. മുഖ്യപ്രതികളെ കൂടി പിടികൂടി ചോദ്യം ചെയ്യുന്നതോടെ മാത്രമേ ഇതു സംബന്ധിച്ചുള്ള കൂടുതല്‍ ചിത്രങ്ങളും ഗൂഢാലോചനകളും പുറത്തുവരികയുള്ളൂ.

ആബിദിനെ വധിച്ചത് പ്ലാന്‍ പ്രകാരം; കൊലയാളികളെ കണ്ടെത്താന്‍ സഹായിച്ചത് സ്‌കൂട്ടറും ബൈക്കും
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


ആബിദിന്റെ കൊലപാതകം: ആര്‍.എസ്.എസ് - ബി.ജെ.പി ഭീകരതയുടെ തെളിവ്: എ സഈദ്

ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ

ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു

ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ

ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ

ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍

കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു

കാസര്‍കോട് നഗരത്തില്‍ യുവാവിന് കുത്തേറ്റു


Keywords:  Kasaragod, Kerala, Scooter, arrest, Police, Murder, Image, Plan, Question, Accuse, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia