city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Feat | കുച്ചുപ്പുടി മത്സരത്തിലെ ഏക ആൺതരി കസറി; 7 ഉപജില്ലയിൽ നിന്നും എത്തിയത് ഒരേയൊരു മത്സരാർഥി മാത്രം

The only male contestant in the Kuchupudi competition was Kasari; only one contestant from 7 sub-districts participated.
Photo: Arranged

● ആൺകുട്ടികളുടെ വിഭാഗത്തിൽ ഒറ്റയ്ക്കു മാത്രം മത്സരിച്ച സജിത്, എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
● കുച്ചുപ്പുടിയിൽ ആൺകുട്ടികളുടെ പങ്കാളിത്തം കുറവാണെന്ന് വെളിപ്പെടുത്തൽ.

ഉദിനൂർ: (KasargodVartha) കുച്ചുപ്പുടി മത്സരത്തിലെ ഏക ആൺതരി കസറി. ആൺ കുട്ടികളുടെ വിഭാഗത്തിൽ ഏഴ് ഉപജില്ലയിൽ നിന്നും എത്തിയത് ഒരേ ഒരു മത്സരാർഥി മാത്രമാണ്. എസ്ആർഎംജിഎച്ച്എസ്എസിലെ ഇ സജിത് ആണ് എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്.

The only male contestant in the Kuchupudi competition was Kasari; only one contestant from 7 sub-districts participated.

10 വർഷമായി കാഞ്ഞങ്ങാട് കലാമണ്ഡലം വനജാ രാജൻ്റെ കീഴിലാണ് നൃത്തം അഭ്യസിച്ച് വരുന്നത്. 2022 ൽ നടന്ന കലോത്സവത്തിലും സജിത് മത്സരിച്ചിരുന്നു. കാഞ്ഞങ്ങാട് മുച്ചിലോട്ടെ കുഞ്ഞിക്കണ്ണൻ കോമരം- ഗീത ദമ്പതികളുടെ മകനാണ് ഈ മിടുക്കൻ.

കുച്ചുപ്പുടി പോലുള്ള ഗ്ലാമർ ഇനങ്ങളിൽ മത്സരിക്കണമെങ്കിൽ ഭാരിച്ച ചിലവ് വേണ്ടി വരുന്നതിനാലാണ് ഈ മത്സര ഇനത്തിൽ നിന്നും പ്രതിഭകളെ പിന്നോട്ടടിക്കുന്നത്. നൃത്തരംഗത്തേക്ക് ആൺകുട്ടികൾ പൊതുവെ കടന്നുവരാൻ മടിക്കുന്നതായി കലാലണ്ഡലം വനജാ രാജൻ കാസർകോട് വാർത്തയോട് പറഞ്ഞു.

#Kuchipudi #Dance #Kerala #India #Competition #MaleDancer #Arts #Culture

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia