Music | സംഗീതവിരുന്ന് വേറിട്ടതായി; മാനവ സൗഹൃദ യാത്ര സമാപിച്ചു

● വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നൽകി
● സമാപന സമ്മേളനം എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.
● അവാർഡുകൾ വിതരണം ചെയ്തു
ചെർക്കള (KasargodVartha) കേരള കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ആറ് ദിവസങ്ങളിലായി സംഘടിപ്പിച്ച മാനവ സൗഹൃദ സംഗീത യാത്ര നെല്ലിക്കട്ടയിൽ സമാപിച്ചു. ഈ മാസം 20-ന് നീലേശ്വരം പരപ്പയിൽ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത സംഗീത യാത്രജില്ലയിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങുകയും സംഗീത വിരുന്നൊരുക്കുകയും ചെയ്തതാണ് സമാപിച്ചത്.
സമാപന സമ്മേളനം എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ടിഎംഎ കരീം അധ്യക്ഷത വഹിച്ചു. അഡ്വ. സിഎച്ച് കുഞ്ഞമ്പു എംഎൽഎ മുഖ്യാതിഥിയായി സംബന്ധിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രശസ്ത സേവനത്തിന് കലാ കൂട്ടായ്മ ഒരുക്കിയ വിവിധ അവാർഡുകൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.
ടി എ ഷാഫി, കെഎം ഹനീഫ്, സമീർ ചെങ്കളം, ലുഖ്മാനുൽ ഹക്കീം, ഇബ്രാഹിം ബാങ്കോട്, ബി ആർ ക്യു മുസ്തഫ, കെ എച്ച് കുഞ്ഞാലി, അബ്ദുൽ കരീം കോളിയോട്, കുഞ്ഞാലി പെർള എന്നിവർക്കുള്ള അവാർഡുകൾ എൻ എ നെല്ലിക്കുന്ന് എംഎൽഎ, അഡ്വ: സിഎച്ച് കുഞ്ഞമ്പു എംഎൽഎ എന്നിവർ വിതരണം ചെയ്തു.
ചടങ്ങിൽ ഫാദർ മാത്യു മാണിക്യത്താഴ്, കാനേശ് പുതൂർ, പ്രോഗ്രാം ഡയറക്ടർ ഇഎം ഇബ്രാഹിം മൊഗ്രാൽ, ജാഫർ പേരാൽ, ഹമീദ് കോളിയടക്കം, അഷ്റഫ് ബസ്മല സംസാരിച്ചു. തുടർന്ന് എംഎ ഗഫൂർ, മുന്ന മുജീബ്, ഫാത്തിമ തൃക്കരിപ്പൂർ, നവാസ് കാസർകോട്, സിനിമാ പിന്നണി ഗായകൻ സിയാഹുൽ ഹഖ്, അഫ്സൽ കാപ്പാട് എന്നിവർ അണിനിരന്ന സംഗീത നിശയും അരങ്ങേറി. ഇബ്രാഹിം നെല്ലിക്കട്ട സ്വാഗതവും ഫാറൂഖ് നെല്ലിക്കട്ട നന്ദിയും പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The human friendship musical journey by Kerala Kala Koottayma concluded after six days of programs across the district, with awards presented for social services.
#KeralaNews, #MusicalJourney, #HumanFriendship, #CulturalEvent, #KeralaCulture, #ArtAwards