city-gold-ad-for-blogger

മീഡിയ റൂമില്‍ നിന്നും അവസാന സെല്‍ഫിയുമെടുത്ത് അവര്‍ പടിയിറങ്ങി

കാസര്‍കോട്: (www.kasargodvartha.com 09.01.2016) ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവത്തിന്റെ അവസാന ഫലങ്ങളും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമെത്തിച്ച് മീഡിയാ കമ്മറ്റി അംഗങ്ങള്‍ പടിയിറങ്ങിയത് ആത്മസംതൃപ്തിയോടെ.

ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് ബ്ലോഗ് വഴി എത്തിച്ച് മികച്ച ടീം വര്‍ക്കാണ് മീഡിയാ കമ്മറ്റി നടത്തിയത്. റിസള്‍ട്ടും വിജയിച്ചവരുടെ ഫോട്ടോകളും നല്‍കി മാധ്യമ പ്രവര്‍ത്തകരുടെ ജോലിയിലും ഇവര്‍ സഹായിച്ചു. കുറ്റമറ്റ രീതിയിലായിരുന്നു മീഡിയാ കമ്മിറ്റിയുടെ പ്രവര്‍ത്തനമെന്നതും ശ്രദ്ദേയമായി. നെറ്റ് കവറേജ് നല്‍കി വാര്‍ത്തകള്‍ മാധ്യമ സ്ഥാപനങ്ങളില്‍ എത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

മീഡിയ കമ്മിറ്റി ഭാരവാഹികളായ കണ്ണൂര്‍ അബ്ദുല്ല  മാസ്റ്റര്‍, ശിഹാബ് മാസ്റ്റര്‍ മൊഗ്രാല്‍, എന്‍.എ. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ മൊഗ്രാല്‍, മുഹമ്മദ് ഇര്‍ഷാദ്, ഫോട്ടോ അപ്‌ലോഡ് ചെയ്ത കെ.എസ്. മുഹമ്മദ് സലീല്‍ കമ്പാര്‍ എന്നിവരാണ് മീഡിയാ കമ്മറ്റിയുടെ നെടുന്തൂണായി പ്രവര്‍ത്തിച്ചത്.

അടുത്ത സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം നടത്താനുള്ള ഭാഗ്യം കുടി കാസര്‍കോടിന് കിട്ടിയാല്‍ ഞങ്ങള്‍ വിജയിപ്പിച്ചോളാം എന്ന കമന്റും പറഞ്ഞാണ് അഞ്ച് ദിവസത്തെ പ്രയത്‌നം അവസാനിപ്പിച്ച് ഇവര്‍ പിരിഞ്ഞത്.
മീഡിയ റൂമില്‍ നിന്നും അവസാന സെല്‍ഫിയുമെടുത്ത് അവര്‍ പടിയിറങ്ങി

Keywords:  kasaragod, Revenue-district, School-Kalolsavam, blog, news.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia