city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് ജില്ലാ ആസൂത്രണ സമിതിയുടെ അവസാനയോഗം സമാപിച്ചു

കാസർകോട്: (www.kasargodvartha.com 20.10.2020) ജില്ലയുടെ സന്തുലിതമായ പ്രാദേശിക വികസനത്തിന് അഞ്ചു വർഷം ചാരിതാർത്ഥ്യത്തോടെ നേതൃത്വം നൽകിയതിൻ്റെ അഭിമാനത്തോടെ ജില്ലാ ആസൂത്രണ സമിതിയുടെ അവസാനയോഗം സമാപിച്ചു. രാഷ്ട്രീയ കക്ഷിഭേദമില്ലാതെ ജില്ലയുടെ വികസനത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിച്ച ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ ജില്ലാ പ്ലാനിങ് ഓഫീസ് ജീവനക്കാർ എന്നിവരെ യോഗം അഭിനന്ദിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ അധ്യക്ഷത വഹിച്ചു. കേരള മുഖ്യമന്ത്രിയ്ക്കു മുന്നിൽ ആദ്യമായി വിശദമായ ജില്ലാ പദ്ധതി അവതരിപ്പിച്ച് അംഗീകാരം നേടാനായതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആസൂത്രണ ബോർഡിലെ പ്രഗത്ഭരെ പങ്കെടുപ്പിച്ച് വികസന സെമിനാർ നടത്തി. ജില്ലയുടെ ഭൂജല ശോഷണം തടയാൻ ജലനയത്തിന് രൂപം നൽകാൻ സാധിച്ചു. പരിമിതികൾക്കുള്ളിൽ നിന്ന് ജില്ലയുടെ പൊതുവായ വികസനത്തിന് പരിശ്രമിച്ചു.

കാസർകോട് ജില്ലാ ആസൂത്രണ സമിതിയുടെ അവസാനയോഗം സമാപിച്ചു

പെരിയ എയർസ്ട്രിപ്പിന് ജില്ലാ പഞ്ചായത്ത് ബജറ്റിൽ തുക വകയിരുത്തി. സംസ്ഥാന സർക്കാറിൻ്റെയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റേയും പ്രാഥമിക അംഗീകാരം നേടാനായി. കേന്ദ്രീകൃത മാലിന്യ നിർമാർജനത്തിനുള്ള ബൃഹദ് പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. അംഗീകാരം ഇക്കാലയളവിൽ നേടാൻ സാധിച്ചിട്ടില്ല. 
എല്ലാ പ്രവർത്തനങ്ങൾക്കും ഡി പി സി മെമ്പർ സെക്രട്ടറിയായ ജില്ലാ കളക്ടർ നൽകിയ ഉറച്ച പിന്തുണ ഒരിക്കലും മറക്കാനാവാത്തതാണെന്ന് പ്രസിഡണ്ട് പറഞ്ഞു.

ജില്ലയുടെ പൊതുവായ അടിസ്ഥാന സൗകര്യ വികസനത്തിൽ ജനപ്രതിനിധികൾ കാണിക്കുന്ന താത്പര്യം സാമൂഹിക വികസനത്തിലും പ്രകടിപ്പിച്ചാൽ ജില്ലയുടെ പിന്നോക്കാവസ്ഥയക്ക് ശാശ്വത പരിഹാരം കാണാൻ സഹായകമാകുമെന്ന് ജില്ലാ കളക്ടർ ഡോ. സി സജിത് ബാബു പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയുടെ ഇതു വരെയുള്ള പ്രവർത്തനങ്ങൾ മികച്ചതായിരുന്നു. കുടിവെള്ളം ലഭ്യമാക്കുന്നതിനും തൊഴിൽ അവസരങ്ങൾ സൃ ഷടിക്കുന്നതിനും ശിശുക്കളുടെയും വനിതകളുടെയും വയോജനങ്ങളുടേയും ക്ഷേമത്തിനും സുഭിക്ഷ കേരളം പൊലെ കാർഷിക വികസനത്തിനും കൂടുതൽ പദ്ധതികൾക്ക് രൂപം നൽകാൻ സാധിക്കണമെന്നും കളക്ടർ പറഞ്ഞു.

അഞ്ചു വർഷത്തിനകം മാതൃക പദ്ധതികൾ നടപ്പിലാക്കുന്നതിനും സംസ്ഥാന ശ്രദ്ധ നേടുന്നതിനും ജില്ലക്ക് സാധിച്ചത് ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ വിജയമാണെന്ന് ഡി പി സി അംഗം (സർക്കാർ നോമിനി) കെ ബാലകൃഷ്ണൻ പറഞ്ഞു. ജില്ലാ പദ്ധതി മുഖ്യമന്ത്രിയ്ക്കു മുന്നിൽ ആദ്യം അവതരിപ്പിക്കാൻ സാധിച്ചതിലൂടെ ജില്ലയുടെ പൊതുവായ വികസന കാഴ്ചപാട് സർക്കാറിനു മുന്നിൽ സമർപ്പിക്കാൻ സാധിച്ചു വെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമ പഞ്ചായത്തുകൾക്ക് മികച്ച വികസന കാഴ്ചപ്പാട് സൃഷ്ടിക്കാൻ ആസൂത്രണ സമിതിക്ക് സാധിച്ചുവെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് എ എ ജലീൽ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അസാസിയേഷനു വേണ്ടി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജാനകി നന്ദി പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻചാർജ് മനോജ് മേപ്പയിൽ സ്വാഗതം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന ഒടുവിലത്തെ യോഗത്തിൽ ആസൂത്രണ സമിതി അംഗങ്ങൾ നേരിട്ടും പഞ്ചായത്ത് - നഗരസഭ അധ്യക്ഷന്മാരും സെക്രട്ടറിമാരും ജില്ലാതല നിർവ്വഹണ ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസിലൂടെയും പങ്കെടുത്തു.

ത്രിതല പഞ്ചായത്തുകളുടെ വാർഷിക പദ്ധതികളുടെ ഭേദഗതി പ്രൊജക്ടുകൾക്ക് ഡി പി സി യുടെ യോഗം അംഗീകാരം നൽകി. പദ്ധതി പുരോഗതി അവലോകനം ചെയ്തു. അഞ്ചു വർഷത്തെ പ്രാദേശിക വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്ന വെബിനാറുകൾ കിലയുടെ സാങ്കേതിക സഹായത്തോടെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. നാടിൻ്റെ പൊതു വികസനത്തിന് സഹായകമായ പദ്ധതികൾക്ക് അംഗീകാരം നൽകിയാണ് ജില്ലാ ആസൂത്രണ സമിതിയുടെ ഒടുവിലത്തെ യോഗവും അജണ്ട പൂർത്തിയാക്കിയത്.

Keywords:  Meeting, Kasaragod, District, committee, News, The last meeting of the Kasargod District Planning Committee was concluded.

 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia