കാലവര്‍ഷം തുടങ്ങിയതോടെ കാസര്‍കോട് ജില്ലയില്‍ അനധികൃത മണല്‍കടത്തും സജീവമായി
Jun 2, 2016, 10:00 IST
കുമ്പളയിലും മഞ്ചേശ്വരത്തും മണല്‍ ലോറികള്‍ പിടികൂടി
കാസര്‍കോട്: ( www.kasargodvartha.com 02.06.2016) കാലവര്‍ഷം തുടങ്ങിയതോടെ കാസര്‍കോട് ജില്ലയില്‍ അനധികൃത മണല്‍കടത്തുകാരും സജീവമായി രംഗത്ത്. രണ്ട് ദിവസങ്ങളിലായി പെയ്ത കനത്ത മഴയുടെ മറവില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മണല്‍ക്കടത്ത് സജീവമായിരുന്നു. ബുധനാഴ്ച രാത്രി കുമ്പള, മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി അഞ്ചോളം മണല്‍ ലോറികളാണ് പോലീസ് പിടികൂടിയത്.
കര്‍ണ്ണാടക ഭാഗത്ത് നിന്നും മണല്‍ കടത്തി വരികയായിരുന്ന ലോറികളാണ് പിടികൂടിയത്. അതേ സമയം പോലീസിനെ വെട്ടിച്ച് കടന്നുപോയ മണല്‍ ലോറികളും ഏറെയാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മതിയായ പരിശോധന നടത്താത്തതാണ് മണല്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ കാരണം.
രാത്രി കാലങ്ങളില്‍ മഴ കാരണം പോലീസ് പരിശോധനയ്ക്ക് മുതിരില്ലെന്ന് കരുതിയാണ് പ്രതികൂല കാലാവസ്ഥയെ മറയാക്കി വ്യാപകമായി മണല്‍ കടത്തുന്നത്.
Key words: Kasaragod, Kumbala, Manjeshwaram, Sand lorry, Police Station, Rain, Wednesday, Checkpost.
കാസര്‍കോട്: ( www.kasargodvartha.com 02.06.2016) കാലവര്‍ഷം തുടങ്ങിയതോടെ കാസര്‍കോട് ജില്ലയില്‍ അനധികൃത മണല്‍കടത്തുകാരും സജീവമായി രംഗത്ത്. രണ്ട് ദിവസങ്ങളിലായി പെയ്ത കനത്ത മഴയുടെ മറവില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മണല്‍ക്കടത്ത് സജീവമായിരുന്നു. ബുധനാഴ്ച രാത്രി കുമ്പള, മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി അഞ്ചോളം മണല്‍ ലോറികളാണ് പോലീസ് പിടികൂടിയത്.
കര്‍ണ്ണാടക ഭാഗത്ത് നിന്നും മണല്‍ കടത്തി വരികയായിരുന്ന ലോറികളാണ് പിടികൂടിയത്. അതേ സമയം പോലീസിനെ വെട്ടിച്ച് കടന്നുപോയ മണല്‍ ലോറികളും ഏറെയാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മതിയായ പരിശോധന നടത്താത്തതാണ് മണല്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ കാരണം.
![]() |
File Photo |