കാസർകോട്ടെ ആദ്യ വനിതാ പോലീസുകാരി എ വി ഓമന എസ് ഐയായി സര്‍വ്വീസില്‍ നിന്നും വിരമിച്ചു
Aug 1, 2019, 20:20 IST
അജാനൂര്‍: (www.kasargodvartha.com 01.08.2019) ജില്ലയിലെ ആദ്യ വനിതാ പോലീസുകാരില്‍ ഒരാളായ കിഴക്കുംകരയിലെ എ വി ഓമന എസ് ഐയായി സര്‍വ്വീസില്‍ നിന്നും വിരമിച്ചു. 1991 ലാണ് ഓമന സര്‍വ്വീസില്‍ ചേര്‍ന്നത്. തുടര്‍ന്ന് കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചിറ്റാരിക്കാല്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷം ബുധനാഴ്ചയാണ് എസ് ഐയായി വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും വിരമിച്ചത്.
കാഞ്ഞങ്ങാട് കണ്ണന്‍സ് ടെക്സ്റ്റയില്‍സിലെ പുരുഷോത്തമനാണ് ഭര്‍ത്താവ്. കാസര്‍കോട് എക്സൈസ് ഉദ്യോഗസ്ഥനായ പ്രശാന്ത്കുമാര്‍, ഗള്‍ഫിലെ എഞ്ചിനീയര്‍ പ്രവീണ്‍കുമാര്‍ എന്നിവര്‍ മക്കളാണ്. കിഴക്കുംകരയിലെ ശ്രീജ ഹോട്ടലുടമ കുഞ്ഞിരാമന്‍-കുഞ്ഞിപെണ്ണ് ദമ്പതികളുടെ മകളായ ഓമനക്ക് പോലീസുദ്യോഗസ്ഥയാകാന്‍ പ്രേരണയായത് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഇളയച്ഛന്‍ കണ്ണനാണ്.
വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ വെച്ച് ജില്ലാപോലീസ് മേധാവി ജെയിംസ് ജോസഫ് ഉപഹാരം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ajanur, Police-officer, lady-police, The first Woman police officer from the District retired as SI
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Ajanur, Police-officer, lady-police, The first Woman police officer from the District retired as SI
< !- START disable copy paste -->