city-gold-ad-for-blogger

പോലീസ് സ്‌റ്റേഷനുകളുടെ ചുമതല ഇനി സി ഐമാര്‍ക്ക്; സംസ്ഥാനത്ത് 203 സ്‌റ്റേഷനുകളുടെ ഭരണച്ചുമതല കൈമാറി

കാസര്‍കോട്: (www.kasargodvartha.com 01.01.2018) സംസ്ഥാനത്ത് സര്‍ക്കിള്‍ സ്‌റ്റേഷനുകള്‍ ഒഴിവാക്കി. ഇനി മുതല്‍ സി ഐമാര്‍ പോലീസ് സ്‌റ്റേഷനുകളുടെ ചുമതല വഹിക്കും. കാസര്‍കോട് ജില്ലയില്‍ തുടക്കത്തില്‍ എട്ട് സ്‌റ്റേഷനുകളാണ് സി ഐ മാരുടെ നിയന്ത്രണത്തിലാക്കിയത്. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് കേരളാ പോലീസ് ചരിത്രത്തില്‍ സുപ്രധാനമായ തീരുമാനം നടപ്പിലാക്കിയത്. നേരത്തെ ഈ തീരുമാനം നടപ്പില്‍ വരുത്തിയെങ്കിലും താത്കാലികമായി വീണ്ടും എസ് ഐമാര്‍ക്കു തന്നെ ചുമതല നല്‍കുകയായിരുന്നു.

സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് ചുമതല എസ്ഐമാരില്‍ നിന്നും സിഐമാരിലേക്ക് നല്‍കാന്‍ വിദഗ്ദ്ധ സമിതികള്‍ ശുപാര്‍ശ ചെയ്തത്. രണ്ടും മൂന്നും സ്റ്റേഷനുകളുടെ ചുമതല വഹിച്ചിരുന്ന സിഐമാരെ ഒരു സ്റ്റേഷന്‍ ചുമതലയിലേക്ക് മാറ്റുന്നതിനെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും ഇതെല്ലാം അവഗണിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് മാറ്റം നടപ്പില്‍ വരുത്തുകയായിരുന്നു.

പോലീസ് സ്‌റ്റേഷനുകളുടെ ചുമതല ഇനി സി ഐമാര്‍ക്ക്; സംസ്ഥാനത്ത് 203 സ്‌റ്റേഷനുകളുടെ ഭരണച്ചുമതല കൈമാറി

സംസ്ഥാനത്ത് 203 സ്റ്റേഷനുകളുടെ ഭരണമാണ് ജനുവരി ഒന്നുമുതല്‍ സിഐമാര്‍ക്ക് കൈമാറിയത്. അതായത് പോലീസ് സ്റ്റേഷനും ഡിവൈഎസ്പി ഓഫീസിനുമിടയിലുള്ള സര്‍ക്കിള്‍ ഓഫീസുകളാണ് ഇതോടെ ഇല്ലാതായിത്തീര്‍ന്നത്. ബാക്കിവരുന്ന 268 സ്റ്റേഷനുകളില്‍ രണ്ടാം ഘട്ടത്തിലാകും സിഐമാരെ നിയമിക്കുക. എസ്ഐമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ഉടന്‍ ഈ സ്റ്റേഷനുകളില്‍ നിയമനം നല്‍കുമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തിയത്.

അതുവരെ ഈ സ്റ്റേഷനുകളുടെ നിയന്ത്രണം സബ് ഡിവിഷനിലെ ഡിവൈഎസ്പിമാര്‍ക്കായിരിക്കും. ഈ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പോക്സോ, കൊലപാതകം, ബലാത്സംഗ കേസുകള്‍ ഡിവൈഎസ്പി അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ സര്‍ക്കുലര്‍. സിഐമാര്‍ക്ക് കീഴില്‍ വരുന്ന എസ്ഐമാര്‍ക്ക് കുറ്റാന്വേഷണം, ക്രമസമാധാനം, ട്രാഫിക് എന്നിങ്ങനെ ചുമതലകള്‍ വിഭജിച്ചു നല്‍കി സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

കാസര്‍കോട് ജില്ലയില്‍ നീലേശ്വരം, വെള്ളരിക്കുണ്ട്, ഹൊസ്ദുര്‍ഗ്, ബേക്കല്‍, വിദ്യാനഗര്‍, ആദൂര്‍, കാസര്‍കോട്, കുമ്പള സ്റ്റേഷനുകളുടെ ചുമതലയാണ് അതാത് സ്ഥലങ്ങളിലെ സിഐമാര്‍ക്ക് കൈമാറിയിരിക്കുന്നത്. ജില്ലയില്‍ സി ഐമാര്‍ക്ക് ചുമതല നല്‍കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം വിദ്യാനഗര്‍ സ്‌റ്റേഷനില്‍ വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന് നല്‍കിക്കൊണ്ട് ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍ നിര്‍വ്വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, police-station, The duty of Police stations for CI now onwards.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia