city-gold-ad-for-blogger

സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 28, 29, ഒക്ടോബര്‍ അഞ്ച് തിയ്യതികളില്‍

(www.kasargodvartha.com 25.09.2020) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 28, 29, ഒക്ടോബര്‍ അഞ്ച് തിയ്യതികളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 28, 29 തിയ്യതികളിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണ നിയോജക മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിനുമാണ് നടക്കുന്നത്.സമയം,വാര്‍ഡ് ക്രമത്തില്‍ താഴെ ചേര്‍ക്കുന്നു.

സെപ്റ്റംബര്‍ 28 ന് രാവിലെ 10 മുതല്‍ 10.15 വരെ പള്ളിക്കര, 10.15- 10.30 അജാനൂര്‍, 10.30- 10.45 ഉദുമ, 10.45 മുതല്‍ 11 പുല്ലൂര്‍ പെരിയ, 11.00-11.15 മടിക്കൈ, 11.30- 11.45 വോര്‍ക്കാടി, 11.45-12.00 പുത്തിഗെ, 12.00-12.15 മംഗല്‍പാടി, ഉച്ചയ്ക്ക് 12.15-12.30 മഞ്ചേശ്വരം, 12.30-12.45 പൈവളിഗെ, 12.45- 1.00 എന്‍മകജെ, 1.00- 1.15 മീഞ്ച, 2.00- 2.15 കുറ്റിക്കോല്‍, 2.15-2.30 ദേലംപാടി, 2.30-2.45 മുളിയാര്‍, 2.45-3.00 ബെള്ളൂര്‍, 3.00-3.15 കാറഡുക്ക, 3.15-3.30 ബേഡഡുക്ക, 3.30-3.45 കുംബഡാജെ എന്നീ പഞ്ചായത്തുകളിലെയും

സെപ്റ്റംബര്‍ 29 ന് രാവിലെ 10.00-10.15 പിലിക്കോട്, 10.15-10.30 കയ്യൂര്‍ ചീമേനി, 10.30-10.45 തൃക്കരിപ്പൂര്‍, 10.45-11.00 ചെറുവത്തൂര്‍, 11.00-11.15 പടന്ന, 11.30-11.45 വലിയപറമ്പ, 11.45-12.00 വെസ്റ്റ് എളേരി, 12-12.15 ബളാല്‍, 12.15-12.30 ഈസ്റ്റ് എളേരി, 12.30-12.45 കള്ളാര്‍, 12.45-1.00 കോടോംബേളൂര്‍, 1.00-1.15 കിനാനൂര്‍ കരിന്തളം, 1.15-1.30 പനത്തടി, 2.00-2.15 മധൂര്‍, 2.15-2.30 കുമ്പള, 2.30-2.45 ചെമ്മനാട്, 2.45-3.00 ചെങ്കള, 3.00-3.15 ബദിയഡുക്ക, 3.15-3.00 മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലെ സംവരണ നിയോജക മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പും നടക്കും

സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 28, 29, ഒക്ടോബര്‍ അഞ്ച് തിയ്യതികളില്‍


ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 മുല്‍ 10.20 വരെ മഞ്ചേശ്വരം, 10.30-10.50 കാറഡുക്ക, 11.00-11.20 പരപ്പ, 11.30-11.50 കാസര്‍കോട്, 11.50 -12.10 കാഞ്ഞങ്ങാട്, 12.30-12.50 നീലേശ്വരം ബ്ലോക്ക് പഞ്ചായത്തുകളിലെയും വൈകീട്ട് നാലിന് ജില്ലാ പഞ്ചായത്തിലെ സംവരണ നിയോജക മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പും നടക്കും

Keywords: Election, Collectorate, Conference, District-Panchayath, Panchayath, News, Kasaragod, The draw for the reserved wards will be held on September 28, 29 and October 5
 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia