city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആന്റിജൻ ടെസ്റ്റ് ചലഞ്ച് ഏറ്റെടുത്ത് ജില്ലാ പോലീസ് മേധാവിയും

കാസർകോട്: (www.kasargodvartha.com 21.11.2020) ആന്റിജൻ ടെസ്റ്റ് ചലഞ്ച് ഏറ്റെടുത്ത് ജില്ലാ പോലീസ് മേധാവിയും. കോവിഡിനെ പ്രതിരോധിക്കാന്‍ കാസര്‍കോട് ജില്ലാതല ഐ ഇ സി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെൻ ടെസ്റ്റ് ചാലഞ്ച് വൈറലായിരിക്കുകയാണ്.  ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ആന്റി ജെൻ ടെസ്റ്റ് നടത്തി ചലഞ്ച് ചെയ്തിരുന്നു. പിന്നാലെ ജില്ലാ പോലീസ് മേധാവി ഡി ശിൽപ ശനിയാഴ്ച ചലഞ്ച് ഏറ്റെടുത്ത് ആന്റിജെൻ ടെസ്റ്റ് നടത്തി.

ആന്റിജൻ ടെസ്റ്റ് ചലഞ്ച് ഏറ്റെടുത്ത് ജില്ലാ പോലീസ് മേധാവിയും


പ്രശസ്ത ചലച്ചിത്രതാരം മഹിമാ നമ്പ്യാരെയാണ് ജില്ലാ പോലീസ് മേധാവി ടെസ്റ്റിന് ചലഞ്ച് ചെയ്തത്. ഡിസംബര്‍ 14  വരെ നീണ്ടുനില്‍ക്കുന്ന ആന്റിജൻ ടെസ്റ്റ് ചാലഞ്ചില്‍ ആദ്യ ദിനം  ആന്റിജന്‍ ടെസ്റ്റ് നടത്തിയ എ ഡി എം എന്‍ ദേവിദാസ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിനെ ചാലഞ്ച് ചെയ്തിരുന്നു. ചാലഞ്ച് ഏറ്റെടുത്ത കളക്ടര്‍ വെള്ളിയാഴ്ച രാവിലെ കളക്ടറേറ്റിലാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ശനിയാഴ്ച എസ് പി യുടെ കാര്യാലയത്തിൽ ജില്ലാ പോലീസ് മേധാവി ആന്റിജൻ ടെസ്റ്റിന് വിധേയയായി ടെസ്റ്റ് ഫലം നെഗറ്റീവാണ്. 


ടെസ്റ്റ് ചെയ്യുന്ന ഫോട്ടോയോടൊപ്പം ഞാന്‍ കോവിഡ് ടെസ്റ്റ് ചെയ്തു  നെഗറ്റീവാണ് എന്നെഴുതി  #Antigen test challenge at Kasaragod എന്ന ടാഗ് ലൈനില്‍   ഫെയ്‌സ്ബുക്ക് പേജില്‍  പോസ്റ്റ് ചെയ്താണ് ചലഞ്ച് ചെയ്യുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും മാധ്യമപ്രവർത്തകരും ചലഞ്ച് ഏറ്റെടുക്കും'  കോവി ഡ് ടെസ്റ്റ്  വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ടെസ്റ്റ് ചാലഞ്ചിന് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ആന്റിജെൻ ടെസ്റ്റ് ചാലഞ്ച് എന്ന ഹാഷ് ടാഗില്‍ വിവിധ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത്   പൊതുജനങ്ങള്‍ക്കും ചാലഞ്ചിന്റെ ഭാഗമാകാം.


Keywords: Kasaragod, COVID-19, Police, District Collector, Test, Photo, journalists, The district police chief also took up the antigen test challenge  


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia