ലഹരി ഉപയോഗത്തിനെതിരെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു
Apr 22, 2016, 10:30 IST
ദുബൈ: (www.kasargodvartha.com 22.04.2016) നാളെയുടെ പ്രതീക്ഷകളും ഇന്നിന്റെ കരുത്തുമായ യുവത്വം വ്യാപകമായ ലഹരി ഉപയോഗത്തിലൂടെ സ്വയം നാശത്തിലേക്ക് നീങ്ങുന്നതിനെതിരെ ബോധവല്‍ക്കരണ പരിപാടിയുമായി ദുബൈ കെ എം സി സി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണങ്ങള്‍ക്ക് പിന്നാലെ നാട്ടിലെ യുവജന കൂട്ടായ്മകളെയും സന്നദ്ധ സംഘടനകളെയും സംഘടിപ്പിച്ച് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ബഹുജന സദസ്സ് സംഘടിപ്പിക്കുമെന്ന് ദുബൈ കെ എം സി സി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
'ലഹരി വിമുക്ത മൊഗ്രാല്‍പുത്തൂര്‍' എന്ന ലക്ഷ്യത്തോടെ ലഹരിക്കെതിരെ പോരാട്ടത്തിനൊരുങ്ങുന്ന നാട്ടുകൂട്ടായ്മക്കും നാടിന്റെ സമാധാനന്തരീക്ഷം പാടെ തകര്‍ക്കുന്ന ലഹരിക്കും സാമൂഹ്യ ദ്രോഹികള്‍ക്കുമെതിരെയുള്ള പോരാട്ടത്തിനും ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. നന്മയുടെ യുവജന മുന്നേറ്റത്തിനായി നാട്ടുകാര്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് നേതൃത്വം അഭ്യര്‍ത്ഥിച്ചു.

Keywords: Kasaragod, Youth, Mogral Puthur, KMCC, Panchayath, Committee, Drug Abuse, Social Media, Peace, Social Treacherous