city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപകിന്റെയും മൃതദേഹം വൈകിട്ട് 5 മണിയോടെ ഡെല്‍ഹിയിലെത്തിക്കും

കാസര്‍കോട്: (www.kasargodvartha.com 29/04/2015) നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച കാസര്‍കോട് ആനബാഗിലുവിലെ ഡോ. എ.എസ്. ഇര്‍ഷാദി (25) ന്റെയും കണ്ണൂര്‍ കേളകം സ്വദേശി ഡോ. ദീപക് തോമസി (25)ന്റെയും മൃതദേഹം ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഡെല്‍ഹി വിമാനത്താവളത്തിലെത്തിക്കും. നേരത്തെ ഉച്ചയ്ക്ക് 2.30 ന് ഡെല്‍ഹിയിലെത്തിക്കുമെന്നാണ് അറിയിപ്പുണ്ടായത്. വിമാനം പുറപ്പെടുന്നതിനുള്ള ക്ലിയറന്‍സ് ലഭിക്കാത്തതിനാലാണ് എയര്‍ഫോഴ്‌സ് വിമാനം പുറപ്പെടുന്നത് വൈകിട്ട് നാല് മണിയിലേക്ക് മാറ്റിയത്.

കാഠ്മണ്ഡുവിലെ ത്രിഭുവന്‍ മെഡിക്കല്‍ ടീച്ചിംഗ് കോളജ് ആശുപത്രിയില്‍ രാവിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എംബാമിംഗ് ചെയ്ത മൃതദേഹങ്ങള്‍ ഉച്ചയ്ക്ക 1.30 മണിയോടെ തന്നെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ കയറ്റിയിരുന്നു. ഇന്ത്യന്‍ എംബസി അധികൃതര്‍ ഇതിന്റെ രേഖകള്‍ നേപ്പാള്‍ എംബസി അധികൃതരില്‍ നിന്നും ഏറ്റുവാങ്ങി.

ഡെല്‍ഹിയിലെത്തിക്കുന്ന മൃതദേഹം എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കിയ ശേഷം കേരള ഗവണ്‍മെന്റ് ഏറ്റുവാങ്ങും. ഇവിടെ നിന്നും വൈകിട്ടോടെ മംഗളൂരു വിമാനത്താവളം വഴി ഇരുവരുടേയും മൃതദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഡെല്‍ഹിയിലുള്ള ഇര്‍ഷാദിന്റെ ബന്ധുക്കളും പൊതുപ്രവര്‍ത്തകനായ മുസ്ലിം ലീഗ് നേതാവ് കെ.എം. അബ്ദുര്‍ റഹ് മാനും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

രാത്രിയോടെ മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്കും കണ്ണൂരിലേക്കുമായി മൃതദേഹങ്ങള്‍ കൊണ്ടുപോകും. ഇതിന്റെ എല്ലാ ചിലവുകളും കേരള ഗവണ്‍മെന്റാണ് വഹിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ഡെല്‍ഹിയില്‍ ക്യാമ്പ് ചെയ്താണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. എയര്‍ഫോഴ്‌സ് വിമാനത്തില്‍ മൃതദേഹങ്ങള്‍ക്കൊപ്പം ഇര്‍ഷാദിന്റെയും ദീപക് തോമസിന്റെയും ബന്ധുക്കളും അനുഗമിക്കും.

(UPDATED)

ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപകിന്റെയും മൃതദേഹം വൈകിട്ട് 5 മണിയോടെ ഡെല്‍ഹിയിലെത്തിക്കും


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
ദുരന്തമെത്തിയത് ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും നേപ്പാളിലെത്തി ഒരു മണിക്കൂറിനുള്ളില്‍


ഡോ. ഇര്‍ഷാദും, ഡോ. ദീപകും കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപോര്‍ട്ട്

ഡോ. ഇര്‍ഷാദിനെ കണ്ടെത്താന്‍ സഹോദരന്‍ നേപ്പാളിലേക്ക് പോകും

ആശങ്കയുടെ മണിക്കൂറുകള്‍ നീങ്ങി; നേപ്പാളില്‍ ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും സുരക്ഷിതര്‍

നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ദുബൈയില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും കാണാതായി

നേപ്പാള്‍ ഭൂകമ്പത്തില്‍ കാസര്‍കോട് സ്വദേശിയെ കാണാതായി


Keywords:  Dr. Irshad, Kasaragod, Kerala, Death, Doctor, Accident, Friend, Dr. Irshad, Dr. Deepak Thomas, Nepal, Earthquake, Dead body, Delhi, The bodies of doctors will be taken to Delhi, at around 2.30 pm.


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia