city-gold-ad-for-blogger

തായലങ്ങാടി ന്യൂ ഫ്രണ്ടസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 29,30 തീയ്യതികളില്‍

കാസര്‍കോട്: തായലങ്ങാടി ന്യൂ ഫ്രണ്ട്‌സ് ആഭിമുഖ്യത്തില്‍ നടത്തിപ്പെടുന്ന സൂപ്പര്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 29,30 തീയ്യതികളില്‍ തായലങ്ങാടി ഗ്രൗണ്ടില്‍ നടക്കും. ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് ഫുട്‌ബോള്‍ മത്സരം നടക്കുക.

വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടിയുടെ അധ്യക്ഷതയില്‍ കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ടി.എ. മുഹമ്മദ് ഷാഫി എന്നിവര്‍ മുഖ്യ അഥിതികളായിരിക്കും.

തായലങ്ങാടി ന്യൂ ഫ്രണ്ടസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 29,30 തീയ്യതികളില്‍നാഷണല്‍ ക്ലബ്ബ് പ്രസിഡന്റ് കെ.എം. ഹാരിസ് കളിക്കാരുമായി പരിചയപ്പെടും. ഡി.സി.സി വൈസ് പ്രസിഡന്റ് പി.എ. അഷറഫലി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍. ഗംഗാധരന്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്യും. പഴയകാല ഫുട്‌ബോള്‍ താരം കൊച്ചി മാമുച്ചാനെ ചടങ്ങില്‍ ആദരിക്കും. വിജയികള്‍ക്ക് ട്രോഫികള്‍ക്ക് പുറമെ 10,001 , 5,005 ക്യാഷ് പ്രൈസും നല്‍കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Football, Football tournament, Footballer, Thayalangadi, Thayalangadi New friends football tournament on 29 and 30

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia