തന്‍വീറുല്‍ ഇസ്ലാം സംഘം 25-ാം വാര്‍ഷികം; ജനറല്‍ ആശുപത്രിയില്‍ സൗജന്യ ഭക്ഷണ വിതരണം നടത്തി
Oct 12, 2016, 11:07 IST
കാസര്‍കോട്: (www.kasargodvartha.com 12/10/2016) പാറക്കെട്ട് തന്‍വീറുല്‍ ഇസ്ലാം സംഘത്തിന്റെ 25-ാം വാര്‍ഷികം വൈവിധ്യങ്ങളായ പരിപാടികളോടെ ആഘോഷിക്കാന്‍ പ്രസിഡന്റ് മുത്തലിബ് പാറക്കെട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. ഇതോടനുബന്ധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. പരിപാടി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി ശിഹാബ് സ്വാഗതം പറഞ്ഞു. മുഹമ്മദ് കുഞ്ഞി, സി സെഡ് നിസാര്‍, ജുനൈദ്, ഖാലിദ്, മുസ്തഫ, അക്ബര്‍ അലി, പി എ അബാസ്, ഇര്‍ഷാദ് ബി എം, സുഹൈല്‍ പി എ, സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി ശിഹാബ് സ്വാഗതം പറഞ്ഞു. മുഹമ്മദ് കുഞ്ഞി, സി സെഡ് നിസാര്‍, ജുനൈദ്, ഖാലിദ്, മുസ്തഫ, അക്ബര്‍ അലി, പി എ അബാസ്, ഇര്‍ഷാദ് ബി എം, സുഹൈല്‍ പി എ, സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.