ചൗക്കി മജലില്‍ ഓലമേഞ്ഞ വീട് കത്തിനശിച്ചു
Apr 10, 2013, 11:45 IST
കാസര്‍കോട്: ചൗക്കി മജലില്‍ ഓലമേഞ്ഞ വീട് കത്തി നശിച്ചു. 10,000 രൂപയും വിലപ്പെട്ട രേഖകളും മറ്റു സാധനങ്ങളും കത്തിച്ചാമ്പലായി. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. മജല്‍ തൈവളപ്പിലെ കാരിച്ചിയുടെ മകന്‍ നാരായണന്റെ വീടാണ് കത്തിനശിച്ചത്.
നാരായണനും, ഭാര്യ പുഷ്പയും ജോലിക്ക് പോയിരുന്നു. മകള്‍ അരുണാക്ഷി മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. അടുപ്പില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. തീയും പുകയും ഉയരുന്നത് കണ്ട് ഓടിക്കൂടിയ പരിസരവാസികള്‍ ഉടന്‍ തന്നെ തീ കെടുത്താന്‍ ശ്രമിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും എത്തിയിരുന്നു.
എന്നാല്‍ അപ്പോഴേക്കും വീടും അതിലുണ്ടായിരുന്ന പണവും രേഖകളും വസ്ത്രം ഉള്‍പെടെയുള്ള സാധനങ്ങളും പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീട് നിര്‍മാണത്തിനായി കരുതിവെച്ചതായിരുന്നു നഷ്ടപ്പെട്ട പണം. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട രേഖകളും കത്തിനശിച്ചവയില്‍പെടും.
Keywords: Fire, House, Chawki, Fire Force, Natives, Bank, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

![]() |
File Photo |