വലിയപറമ്പ് ഒരിയര ജുമാ മസ്ജിദില്‍ നമസ്‌കാരത്തിനെത്തിയവര്‍ക്ക് ഓര്‍ക്കുളം തറവാട്ടംഗങ്ങള്‍ കഞ്ഞി വിളമ്പി
Oct 8, 2016, 17:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08/10/2016) ഒരിയര ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച ജുമാ നമസ്‌ക്കാരത്തിനെത്തിയവര്‍ക്ക് ഓര്‍ക്കുളം തറവാട്ടംഗങ്ങള്‍ മുറ തെറ്റാതെ കഞ്ഞി വിളമ്പി. ഓര്‍ക്കുളം തറവാടും മാവിലാകടപ്പുറം ഒരിയര ജുമാ മസ്ജിദും പരമ്പരാഗതമായി കാത്തു സൂക്ഷിക്കുന്ന സ്‌നേഹ ബന്ധത്തിനു ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും മാറ്റ് കൂടിയിട്ടേ ഉള്ളു.
പഴയ കാലത്തെ കാരണവന്മാര്‍ തുടങ്ങിയതാണ് ഈ ചടങ്ങ്. കൊയ്ത്തു കഴിയുന്ന ചിങ്ങം, കന്നി മാസത്തിലാണ് ഓര്‍ക്കുളം കുടുംബക്കാരുടെ കഞ്ഞി വെച്ചുവിളമ്പല്‍. പണ്ട് കാലത്ത് തീരദേശത്ത് മുഴുവനും വസൂരി എന്ന മാരക രോഗം പടര്‍ന്നു പിടിച്ചപ്പോള്‍ ഓര്‍ക്കുളം തറവാട്ടിലെ കാരണവന്‍മാരുടെ പ്രാര്‍ത്ഥനയെന്നോണമാണ് കൊല്ലത്തില്‍ ഒരു വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് വരുന്നവര്‍ക്ക് കഞ്ഞി വെച്ച് നല്‍കി വന്നിരുന്നത്. ആ പ്രാര്‍ത്ഥന തലമുറകളില്‍ കൈമാറി ഇപ്പോഴും തുടര്‍ന്ന് വരുന്നു.
കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ ഒരിയര ജുമാ മസ്ജിനു മുന്നില്‍ വെച്ച് കഞ്ഞി വെക്കുകയും ജുമാ നിസ്‌കാരത്തിന് എത്തുന്ന മുസ്ലീം സഹോദരങ്ങള്‍ക്കും പരിസരത്തുള്ള വീടുകളിലും കഞ്ഞി എത്തിക്കുകയും ചെയ്യും. കുടുംബാഗങ്ങള്‍ക്ക് വേണ്ടിയും കഞ്ഞി വെക്കുന്നു. കഞ്ഞി ഉണ്ടാക്കുന്ന സ്ത്രീകളുടെ കൂടെ എല്ലാവിധ സഹായവുമായി കുടുംബത്തിലെ മുതിര്‍ന്ന പുരുഷന്‍മാരും ഉണ്ടാവും.
ഇതിന് പള്ളി കമ്മിറ്റി അംഗങ്ങളുടെ പൂര്‍ണമായ സഹകരണവും ഉണ്ട്. കഞ്ഞി വെക്കുന്നതിനുമുന്‍പ് കുറച്ച് അരിയും തേങ്ങയും ചന്തനത്തിരിയും പള്ളിയിലും ഏല്‍പിക്കും. വെള്ളിയാഴ്ച നടന്ന കഞ്ഞിവെപ്പിന് മുതിന്ന തറവാട്ട് അംഗങ്ങളായ ഒ കെ ജാനകി, ഒ കെ മാണിക്കം, ഒ കെ ബാലകൃഷ്ണന്‍, ഒ കെ കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords : Trikaripure, Masjid, Committee, Kasaragod, Muslim Hindu Unity, Oriyara Masjid.