city-gold-ad-for-blogger

Accident | ഥാറും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 road accident in uppala, thar and bike collision.
Photo: Arranged

● ഉപ്പള കോടംവയൽ സ്വദേശി അബ്ദുൽ ഗഫാറാണ് മരണപ്പെട്ടത്
● അപകടം നടന്നത് പൈവളികെ ജോഡ് കല്ലിൽ വെച്ച്
● ജീപ് ഡ്രൈവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

ഉപ്പള: (KasargodVartha) ഥാറും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉപ്പള കോടംവയലിലെ അബ്ദുൽ ഗഫാർ (35) ആണ് മരിച്ചത്. പൈവളികെ ജോഡ് കല്ലിൽ വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. 

ഉപ്പള കൈക്കമ്പയിൽ നിന്നും പൈവളിഗെയിലേക്ക് പോകുകയായിരുന്ന ഥാർ ബൈകുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

 road accident in uppala, thar and bike collision.

ഥാർ ഡ്രൈവർക്കെതിരെ മഞ്ചേശ്വരം പൊലീസ് അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടം വരുത്തി മരണത്തിന് കാരണമായെന്ന കുറ്റത്തിന് കേസെടുത്തു.


A young man died in a collision between a Thar and a bike near Uppala. The deceased, Abdul Ghafar, was 35 years old. The accident occurred at Paivalike Jod Kallu on Friday night. The driver has been charged with negligent driving.

#Accident #Uppala #RoadAccident #Thar #BikeAccident #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia