സാലത്തടുക്ക തഖ്‌വ മസ്ജിദ് 30നു പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും
Jan 29, 2015, 14:33 IST
ബദിയഡുക്ക: (www.kasargodvartha.com 29/01/2015) സാലത്തടുക്കയില്‍ പുതുതായി നിര്‍മിച്ച തഖ്‌വ മസ്ജിദും മദ്രസയും ജനുവരി 30നു വൈകിട്ട് നാലുമണിക്ക് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും.
മസ്ജിദ് നിര്‍മാണ കമ്മിറ്റി പ്രസിഡന്റ് ഇ.എം.അബ്ദുല്ല അധ്യക്ഷത വഹിക്കും. പൈക്ക മുദരീസ് സുബൈര്‍ ദാരിമി അനുഗ്രഹ പ്രഭാഷണവും, ബഷീര്‍ ഫൈസി ചെറുകുന്ന്, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, കെ.എസ്.അബ്ദുല്‍ റസാഖ് ദാരിമി എന്നിവര്‍ പ്രഭാഷണവും നടത്തും.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ., ഹാജി അബ്ദുല്‍ സത്താര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി.ബി.അബ്ദുല്ല ഹാജി, ബി.എ. അബ്ദുല്‍ റസാഖ് പൈക്ക എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഹസന്‍ നെക്കര സ്വാഗതവും എന്‍.നൂറുദ്ദീന്‍ നന്ദിയും പറയും.

Keywords : Kasaragod, Masjid, Inauguration, K. Aalikutty-Musliyar, Salathadukka.
Advertisement:
Advertisement: