തങ്കമണി വധക്കേസില്‍ കൂറുമാറിയത് 10 പ്രധാന സാക്ഷികള്‍; വിചാരണയ്ക്ക് മുമ്പ് തന്നെ പ്രതിക്ക് ജാമ്യവും കിട്ടി, കേസ് തള്ളാന്‍ കാരണമായത് പ്രൊസിക്യൂഷന്‍ ഭാഗത്തെ വീഴ്ചകള്‍
Aug 1, 2017, 12:54 IST
കാസര്‍കോട്: (www.kasargodvartha.com 01/08/2017) കരിന്തളം മയ്യങ്ങാനത്തെ തങ്കമണി വധക്കേസില്‍ പ്രതിയെ കോടതി വെറുതെ വിടാന്‍ ഇടവരുത്തിയത് പ്രൊസിക്യുഷന്‍ ഭാഗത്ത് നിന്നുണ്ടായ ചില വീഴ്ചകളാണെന്ന് നിയമവൃത്തങ്ങള്‍. എല്‍ ഐ സി ഏജന്റായിരുന്ന തങ്കമണിയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ പാപിനിശ്ശേരി സ്വദേശി അബ്ദുല്ലാഹി താസിയെ കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വെറുതെ വിടുകയായിരുന്നു. പ്രൊസിക്യൂഷന് കൃത്യമായ തെളിവ് ഹാജരാക്കുന്നതില്‍ സംഭവിച്ച വീഴ്ചകളും സാക്ഷികളുടെ കൂറുമാറ്റവും പ്രതിക്ക് അനുകൂലമായി മാറുകയായിരുന്നു. ഇതാകട്ടെ പ്രതിഭാഗത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കുകയും ചെയ്തു.
2010 ആഗസ്റ്റ് 10 നാണ് എന്‍ ജി ഒ യൂണിയന്‍ നേതാവായിരുന്ന ഭാസ്‌കരന്റെ ഭാര്യ 45 കാരിയായ തങ്കണി കൊല്ലപ്പെട്ടത്. ഇതിന് ശേഷം തങ്കമണിയുടെ 13.5 പവന്‍ സ്വര്‍ണാഭരണങ്ങളുമായി രക്ഷപ്പെട്ട താസിയെ പിന്നീട് സിഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന താസിയെ ദിവസങ്ങള്‍ക്കകം തന്ത്രപരമായാണ് പോലീസ് പിടികൂടിയിരുന്നത്.
താസി മയ്യങ്ങാനത്തെ വീട്ടിലെത്തി തങ്കമണിയെ കഴുത്ത് ഞെഴിച്ച് ശ്വാസം മുട്ടിച്ച ശേഷം കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തില്‍ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രൊസിക്യുഷന് സാധിച്ചില്ല. 27 സാക്ഷികളാണ് ഈ കേസി ഉണ്ടായിരുന്നത്. എന്നാല്‍ 10 പ്രധാന സാക്ഷികള്‍ കൂറുമാറിയതോടെ കേസ് തള്ളപ്പെടുന്ന സ്ഥിതി ഉണ്ടാവുകയായിരുന്നു.
താസിയുടെ കാഞ്ഞങ്ങാട്ടെ ഫര്‍ണീച്ചര്‍ സ്ഥാപനത്തില്‍ നിന്നും തങ്കമണി ഫര്‍ണീച്ചര്‍ വാങ്ങുകയും ഇതേതുടര്‍ന്നുണ്ടായ പരിചയം ഇരുവരും തമ്മിലുള്ള സൗഹൃദത്തിലേക്ക് വഴിവെക്കുകയുമായിരുന്നു. പിന്നീട് ഫോണ്‍വിളിയിലൂടെ സൗഹൃദം വഴിവിട്ടരീതിയിലാവുകയും ചെയ്തതായി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. താസിയുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് തങ്കണണി പണം ആവശ്യപ്പെടുകയും ഇതേതുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമാണുണ്ടായത്.
താസി മയ്യങ്ങാനത്തെ വീട്ടില്‍ വെച്ച് തോര്‍ത്തുമുണ്ട് ചുറ്റി തങ്കമണിയുടെ കഴുത്ത് ഞെഴുച്ചുവെന്നും 24 തവണ നെഞ്ചിനുതാഴെ കുത്തിയെന്നും മരണം ഉറപ്പ് വരുത്തിയ ശേഷം സ്വര്‍ണാഭരണങ്ങളുമായി സ്ഥലം വിട്ടുമെന്നുമാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. തങ്കമണിയുടെ ഒന്നരവയസുള്ള കുട്ടിമാത്രമായിരുന്നു കൊലപാതകത്തിലെ ഏക ദൃക്‌സാക്ഷി. രാത്രി ഭര്‍ത്താവ് ഭാസ്‌കരന്‍ വീട്ടിലെത്തിയപ്പോഴാണ് തങ്കമണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
താസിയെത്തിയ കാറിനെ ചുറ്റിപറ്റിയുള്ള അന്വേഷണമാണ് കേസില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്. താസി കവര്‍ന്ന ആഭരണങ്ങള്‍ കണ്ണൂരിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ താസിക്ക് ജാമ്യവും ലഭിച്ചിരുന്നു. നാലു വര്‍ഷം മുമ്പാണ് കേസിന്റെ വിചാരണ തുടങ്ങിയത്.
Related News:
തങ്കമണി വധക്കേസ്; പ്രതിയെ കുറ്റക്കാരനല്ലെന്നുകണ്ട് വെറുതെ വിട്ടു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Murder Case, Accuse, Case, Court, Gold, House, Police, Thangamani murder case; Case dismissed due to serious consequences of prosecution.