തങ്ങള്‍ ഉപ്പാപ്പ ഉറൂസ് പ്രചാരണം തുടങ്ങി
Apr 15, 2012, 23:09 IST
![]() |
പടം നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് പ്രചാരണത്തിന് തുടക്കംകുറിച്ച് മഖാംപരിസരത്ത് നടന്ന ചടങ്ങില്‍ ഖത്തീബ് ജി എസ് അബ്ദുര്‍റഹ്്മാന്‍ മദനി പ്രാര്‍ഥന നടത്തുന്നു |
കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ പ്രചാരണപരിപാടികള്‍ തുടങ്ങി. മഖാംപരിസരത്ത് നടന്ന ചടങ്ങില്‍ ഖത്തീബ് ജി എസ് അബ്ദുര്‍റഹ്മാന്‍ മദനി പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി. നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡന്റ് ഹാജി പൂന അബ്ദുര്‍റഹ്മാന്‍, ഉറൂസ്കമ്മിറ്റിപ്രസിഡന്റ് എ കെ അബൂബക്കര്‍ഹാജി, എ എം ഹാരിസ് നെല്ലിക്കുന്ന്, പൂരണം മുഹമ്മദ്, മാളിക ഹമീദ്, കട്ടപ്പണി കുഞ്ഞാമുഹാജി, ഇക്ബാല്‍ നെല്ലിക്കുന്ന്, ശാഫി തെരുവത്ത്, ഹനീഫ നെല്ലിക്കുന്ന്, പൂന അബ്ബാസ്, ഖാദര്‍, ലത്തീഫ്, കമ്പളി മഹമൂദ്, സുബൈര്‍ പടുപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. 18 മുതല്‍ 28 വരെയാണ് ഉറൂസ്. 10 ദിവസങ്ങളില്‍ പ്രമുഖ മത പണ്ഡിതന്‍മാരുടെ പ്രഭാഷണം നടക്കും.
Keywords: Thangal Uppappa uroos, Nellikunnu, Kasaragod