city-gold-ad-for-blogger

തന്‍ബീറുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 24.06.2014) നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തന്‍ബീറുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 75-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതിയോട് കൂടി ആരംഭിച്ച പ്രൈമറി സ്‌കൂളാണ് 2014ല്‍ 75 വയസ് തികയ്ക്കുന്നത്.

പ്ലാറ്റിനം ജൂബിലി 2014 നവംബര്‍ അവസാന വാരം മൂന്ന് ദിവസങ്ങളിലായി നടത്താന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു. ജൂബിലി ആഘോഷങ്ങള്‍ക്കായി ജമാഅത്ത് പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ ഹാജി ചെയര്‍മാനും സ്‌കൂള്‍ മാനേജര്‍ എ. അബ്ദുല്ല ഹാജി ജനറല്‍ കണ്‍വീനറും ജമാഅത്ത് വൈസ് പ്രസിഡണ്ട് പി.ബി അഹ്മദ് ഹാജി ട്രഷററുമായി 501 പേരുടെ സംഘാടക സമിതിക്ക് രൂപം നല്‍കി.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ സെമിനാറുകള്‍, എക്‌സിബിഷന്‍, മെഡിക്കല്‍ ക്യാമ്പ്, പുസ്തക മേള, കാര്‍ഷിക മേള, കരകൗശല മേള, ഫ്ളവര്‍ ഷോ, ലൈവ് പാര്‍ലിമെന്റ് തുടങ്ങിയ പരിപാടികള്‍ക്ക് സംഘാടക സമിതി യോഗം രൂപം നല്‍കി.

എ. മുഹമ്മദ് ബഷീര്‍, എന്‍.ഐ അബൂബക്കര്‍ ഹാജി, എന്‍.എ അബ്ബാസ്, എന്‍.എം അബ്ദുല്‍ ഹമീദ് ഹാജി, എന്‍.എ അബ്ദുര്‍ റഹ്മാന്‍ ഹാജി, എം. അബ്ദുല്‍ ലത്വീഫ്, പി.പി ഉമ്മര്‍ ഹാജി, എ. അഹമ്മദ് ഹാജി, എ.എല്‍ അമീന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും എന്‍.എം അബ്ദുല്‍ റസാഖ്, എ.എല്‍ മുഹമ്മദ് അസ്ലം, എന്‍.യു അബ്ദുല്‍ സലാം, കെ.എച്ച് മഹ്മൂദ്, എം. ഹനീഫ, പി.എം അബ്ദുല്‍ ഹമീദ്, അബ്ദുല്‍ റഹ്മാന്‍ ഹക്കീം, എന്‍.എം ഇബ്രാഹിം, എന്‍.എം അബ്ദുല്ല എന്നിവരെ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.

ഇതിന് പുറമെ ജനപ്രതിനിധികളും ജമാഅത്തിലെ മുതിര്‍ന്നവരടങ്ങുന്ന രക്ഷകര്‍തൃ സമിതിയെയും തിരഞ്ഞെടുത്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായി ഹെഡ്മിസ്ട്രസ് ലത ടീച്ചര്‍, പ്രിന്‍സിപ്പാള്‍ ടി.പി മുഹമ്മദലി മാസ്റ്റര്‍, ഡെപ്യൂട്ടി ഹെസ്മാസ്റ്റര്‍ പി. മൂസക്കുട്ടി മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി സി.കെ ജോണ്‍ മാസ്റ്റര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
തന്‍ബീറുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു

Keywords : Kasaragod, school, Programme, Jamaath-committe, Meeting, Thanbeerul Islam School, 75th anniversary.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia