city-gold-ad-for-blogger

തന്‍ബീഹുല്‍ ഇസ്ലാം വനിതാ കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

നായന്‍ന്മാര്‍മൂല: (www.kasargodvartha.com 07.11.2016) തന്‍ബീഹുല്‍ ഇസ്ലാം വനിതാ കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ മുംതാസ് സമീറ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യ നേടിയ വനിതകള്‍ കുടുംബത്തിനും സമൂഹത്തിനും നേട്ടമാണെന്ന് മുംതാസ് സമീറ അഭിപ്രായപ്പെട്ടു.

കോളജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് ചെയര്‍മാന്‍ എന്‍ എ അബൂബക്കര്‍ ഹാജി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മാനേജര്‍ എന്‍ എ അബ്ദുര്‍ റഹ് മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്‍പെഴ്‌സണ്‍ ആയിശത്ത് ശജ്‌ല യൂണിയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മുഹമ്മദ് ബശീര്‍, എന്‍ എ അബൂബക്കര്‍ ഹാജി, എന്‍ എ അബ്ബാസ്, പി പി ഉമ്മര്‍ ഹാജി, എ അഹ മദ് ഹാജി, ശംസുദ്ദീന്‍ കെ എം, മുഹമ്മദ് അശ്‌റഫ് എന്‍ എ, എന്‍ എം ശിഹാബ് അലി, ഉമ്മുല്‍ വാഹിദ സി, ശംസുദ്ദീന്‍ ഹുദവി, ഖദീജത്ത് ശംശാദ്, നസീറാബി സി എച്ച് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഹാഷിം സ്വാഗതവും യുയുസി സാറാബി അന്‍ഷില കെ ടി നന്ദിയും പറഞ്ഞു.

തന്‍ബീഹുല്‍ ഇസ്ലാം വനിതാ കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

Keywords:  kasaragod, TIHSS Naimaramoola, Naimaramoola, inauguration, Committee, Women, Meeting, College, Union Council, Thanbeehul Islam Women's College Union inaugurated  .

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia