city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അക്ഷരവെളിച്ചം പകര്‍ന്നവര്‍ക്ക് ആദരവേദിയൊരുക്കി തന്‍ബീഹിന്റെ പ്ലാറ്റിനം ജൂബിലി

നായന്മാര്‍മൂല: (www.kasargodvartha.com 30/01/2015) തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 75-ാം വാര്‍ഷികാഘോഷം മൂന്നാം ദിവസത്തെ പരിപാടി സ്‌കൂളില്‍ നിന്ന് വിരമിച്ച മുന്‍കാല അധ്യാപകര്‍ക്കുള്ള ആദരസമര്‍പ്പണ സമ്മേളനത്തോടെ ആരംഭം കുറിച്ചു. നൂറ്റാണ്ടിന്റെ സാക്ഷിയും സ്‌കൂളിന്റെ സ്ഥാപകരില്‍ ഒരാളുമായ എ.എം അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍, സി. കുമാരന്‍ മാസ്റ്റര്‍ തുടങ്ങി ആദരണീയരായ നിരവധി ഗുരുക്കന്മാരെ ചടങ്ങില്‍ ആദരിച്ചു.
കാസര്‍കോട് ഡി.ഡി.ഇ സി രാഘവന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ടി.പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി മൂസക്കുട്ടി സ്വാഗതവും സി.കെ ജോണ്‍ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നടന്ന യുവജന ശാക്തീകരണ സെമിനാര്‍ ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.

അന്താരാഷ്ട്ര മാനവവിഭവശേഷി പരിശീലകന്‍ മധുഭാസ്‌ക്കര്‍ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം. അബ്ദുല്ല ഹാജി, പി.ടി.എ പ്രസിഡണ്ട് എന്‍.യു അബ്ദുല്‍ സലാം, പരിയാരം മെഡിക്കല്‍ കോളജിലെ ഡോ. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. വി. വേണുഗോപാല്‍ സ്വാഗതവും അജിതകുമാരി നന്ദിയും പറഞ്ഞു. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം ഇ. അഹമ്മദ് എം.പി ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അബുദാബിയിലെ എച്ച്.ഒ.ഡി സിംസാറുല്‍ ഹഖ് മുഖ്യ പ്രഭാഷണം നടത്തും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അക്ഷരവെളിച്ചം പകര്‍ന്നവര്‍ക്ക് ആദരവേദിയൊരുക്കി തന്‍ബീഹിന്റെ പ്ലാറ്റിനം ജൂബിലി


Keywords :  Kasaragod, School, Anniversary, Celebration, Programme, Inauguration,  Thanbeehul Islam Higher secondary school. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia