തമ്പ് ഫുട്‌ബോള്‍: കെ2 ബില്‍ഡേര്‍സിന് 5 ഗോളുകള്‍ക്ക് വിജയം
May 9, 2013, 18:44 IST
മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന എന്‍.എ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കെ2 ബില്‍ഡേര്‍സ് മംഗലാപുരം അഞ്ച് ഗോളുകള്‍ക്ക് ഫ്രണ്ട്‌സ് മമ്പാടിനെ പരാജയപ്പെടുത്തി. നൈജീരിയന്‍ താരം വിക്ടര്‍ രണ്ടു ഗോളും കോഴിക്കോട് ജില്ലാ താരം ശൗകത്ത്, ശാഫി, ഇന്ത്യന്‍ താരം സുരേഷ് എന്നിവര്‍ ഓരോ ഗോളും നേടി. നൈജീരിയന്‍ താരം വീറ്റൊയാണ് ഫ്രണ്ട്‌സ് മമ്പാടിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.
ബേക്കല്‍ എസ്.ഐ രാജേഷ് കളിക്കാരുമായി പരിചയപ്പെട്ടു. രണ്ടാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ കെ.ആര്‍.എസ് കോഴിക്കോട് എഫ്.സി കൊണ്ടോട്ടിയെ നേരിടും. ടൈറ്റാന്‍ താരം ഷാനവാസും നൈജീരിയന്‍ താരങ്ങളായ സ്റ്റീഫനും ഫെലെയും എഫ്.സി കൊണ്ടോട്ടിക്കു വേണ്ടി ബൂട്ടണിയും.

Photos: Amanulla Kunnaruvath
Keywords: Kerala, Melparamba, Thamb Football, K2 Builders, V.A Trophy, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.