തമ്പ് ഫുട്‌ബോള്‍: ബാച്ചിലേര്‍സ് മൊഗ്രാല്‍ പുത്തൂരിന് വീണ്ടും ജയം
May 13, 2013, 18:36 IST
മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ആഭ്യമുഖ്യത്തില്‍ ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന 22ാമത് എന്‍.എ.ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ബി ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബാച്ചിലേര്‍സ് മൊഗ്രാല്‍ പുത്തൂര്‍ വൈ.എഫ്.സി തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. ഗോള്‍ നില 2-1. HAL താരം നിഖില്‍, നൈജീരിയന്‍ താരം ചാര്‍ലേസ് എന്നിവരാണ് മൊഗ്രാലിനു വേണ്ടി ഗോള്‍ നേടിയത്. വൈ.എഫ്.സിക്കു വേണ്ടി അറഫാത്താണ് ആശ്വാസഗോള്‍ നേടിയത്.
വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്യ തളങ്കര കളിക്കാരുമായി പരിചയപ്പെട്ടു. ടൂര്‍ണമെന്റ് കണ്‍വീണര്‍ സി.ബി മുഹമ്മദ് ഹനീഫ്, ജോയിന്റ് കണ്‍വീണര്‍ യൂസുഫ് അബൂബക്കര്‍, ഷാഫി കട്ടക്കാല്‍ എന്നിവര്‍ അനുഗമിച്ചു. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ ഷൂട്ടേഴ്‌സ് പടന്ന ജവഹര്‍ മവൂരുമായി നേരിടും.