തമ്പ് 30-ാം വാര്‍ഷികം ആഘോഷിച്ചു
May 29, 2012, 11:39 IST
മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ 30-ാം വാര്‍ഡികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫാഷന്‍ ഗോള്‍ഡ് നൈറ്റ് ഫാന്‍ ഗോള്‍ഡ് മഹല്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പട്ടുറുമാല്‍ വിജയി നസീബ തലങ്കരക്കുള്ള തമ്പിന്റെ ഉപഹാരം ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ നല്‍കി. ചന്ദ്രഗിരി സ്‌കൂളഇല്‍നിന്ന് എസ്.എസ്.എല്‍.സിക്ക് എ പ്ലസ് നേടിയ ശ്രീലക്ഷ്മിക്കുള്ള ഫാഷന്‍ ഗോള്‍ഡിന്റെ ഉപഹാരം ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍ വിതരണം ചെയ്തു. അഹമ്മദ് അപ്‌സര, സി.ബി. ഹനീഫ,എ.ആര്‍. അഷ്‌റഫ് സംസാരിച്ചു. കെ.വി. വിജയന്‍ സ്വാഗതം പറഞ്ഞു. ഗാനമേളയും മിമിക്‌സും മെഗാ ഷോയും നടന്നു.
Keywords: Melparamba, Kasaragod, Anniversary, Celebration