city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോഴിക്കോട്ടെ സ്വര്‍ണക്കടത്തിന് പിന്നില്‍ തളിപ്പറമ്പ്, ഉദുമ സ്വദേശികള്‍

കരിപ്പൂര്‍: (www.kasargodvartha.com 09.12.2014) കോഴിക്കോട് വിമാനത്താവളം വഴിയുള്ള സ്വര്‍ണകടത്തിനു പിന്നില്‍ കാസര്‍കോട് ഉദുമ, തളിപ്പറമ്പ് സ്വദേശികളാണെന്ന് സൂചന. 10 കിലോ സ്വര്‍ണം കടത്തിയ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ തിരുവനന്തപുരം പട്ടം സ്വദേശിനി സുഷാ സുധാകരന്‍ (42), കാസര്‍കോട് സ്വദേശി നൗഷാദ് (30) എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘമാണ് കഴിഞ്ഞ ആറുമാസത്തോളമായി കരിപ്പൂര്‍ വഴി ഒരു ക്വിന്റലിലധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന വിവരം റവന്യൂ ഇന്റലിജന്‍സിന് ലഭിച്ചത്.

35,000 മുതല്‍ 75,000 രൂപവരെ പ്രതിഫലവും വിമാന ടിക്കറ്റും വാഗ്ദാനം നല്‍കി ഗള്‍ഫില്‍ നിന്നും മടങ്ങുന്ന സാധാരണക്കാരെയാണ് സംഘം വലയില്‍ വീഴ്ത്തിയത്. ആഴ്ചകളോളം രഹസ്യ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച് കള്ളക്കടത്തിനു പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്. സ്വര്‍ണവുമായി എത്തുന്നയാളുടെ ഫോട്ടോയും വിശദ വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സന്ദേശമായി കേരളത്തിലെ സംഘത്തിന് നല്‍കും. സ്വര്‍ണം വിമാനത്താവളത്തിന്റെ പുറത്തെത്തിക്കാന്‍ ജീവനക്കാരുടെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നു.

കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി അമ്പു (28), തളിപ്പറമ്പ്, ഉദുമ സ്വദേശികളായ മറ്റു രണ്ടുപേരുമാണ് സ്വര്‍ണ കടത്തിന് നേതൃത്വം നല്‍കുന്നത്. അറസ്റ്റിലായ സുഷാ സുധാകരന്‍, നൗഷാദ് എന്നിവര്‍ക്കും വിമാനത്താവളത്തില്‍ ഇവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത എയര്‍പോര്‍ട്ട് അതോറിറ്റി സീനിയര്‍ സൂപ്പര്‍വൈസര്‍ പ്രകാശന്‍ (30) അതോറിറ്റിയിലെ താല്‍ക്കാലിക ജീവനക്കാരന്‍ മനോജ് (28) എന്നിവര്‍ക്കെതിരെ കൊഫേപോസ നിയമ പ്രകാരം കുറ്റം ചുമത്താന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് തീരുമാനിച്ചിട്ടുണ്ട്.

പ്രതികളെ കൊച്ചിയിലെ കസ്റ്റംസ് പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം തിങ്കളാഴ്ച രാവിലെ കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി. കത്തിയുടെ പിടിയുടെ രൂപത്തില്‍ 27 ലക്ഷം രൂപയുടെ ഒരുകിലോ സ്വര്‍ണമാണ് കണ്ണൂര്‍ കയ്യാലകത്ത് സ്വദേശി അബ്ദുല്‍ റഷീദിന്റെ ബാഗില്‍ നിന്ന് കണ്ടെത്തിയത്. തളിപ്പറമ്പ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് ലോബിയുടെ കാരിയറാണ് ഇയാളെന്ന് വ്യക്തമായിട്ടുണ്ട്.

കൂടാതെ ചെന്നൈയിലും ആറ് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടിയിട്ടുണ്ട്. ഈ സംഭവത്തില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. വിമാനത്തില്‍ നടത്തിയ പരിശോധനയിലാണ് പകുതി സ്വര്‍ണം പിടികൂടിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കോഴിക്കോട്ടെ സ്വര്‍ണക്കടത്തിന് പിന്നില്‍ തളിപ്പറമ്പ്, ഉദുമ സ്വദേശികള്‍


Keywords : Airport, Gasaragod, Kerala, Udma, Gold, Susha Sudhakran, Noushad, Smuggling, Thalipparambha, Udma natives behind Kozhikode gold smuggling. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia