city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അതിര്‍ത്തിയിലെ ക്രമീകരണങ്ങള്‍ ഫലപ്രദമായി; ലോക് ഡൗണിലും സ്വദേശികള്‍ക്ക് ആയാസ രഹിതമായ മടക്കം

കാസര്‍കോട്: (www.kasargodvartha.com 10.05.2020) ഞായറാഴ്ച സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം മഞ്ചേശ്വരം അതിര്‍ത്തിയില്‍  നടപ്പാക്കിയ ക്രമീകരണങ്ങള്‍ ഫലപ്രദമായി. സമ്പൂര്‍ണ അടച്ചു പൂട്ടലുണ്ടായിട്ടും സംസ്ഥാനത്തേക്ക് കടന്നു വരുന്ന സ്വദേശികള്‍ക്ക് ആയാസരഹിതമായ മടക്കം സാധ്യമായി. ചെക്പോസ്റ്റിലെത്തുന്നവര്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണവും വെള്ളവും ലഭ്യമാക്കി. കൈയില്‍ പണമില്ലാത്തവര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്.

സര്‍ക്കാര്‍ നിര്‍ദേശിച്ചതിനനുസരിച്ചുള്ള പാസുമായി എത്തിയവര്‍ എല്ലാ വിധ പരിശോധനകളും പൂര്‍ത്തിയാക്കി പെട്ടെന്ന് തന്നെ ജില്ലയിലേക്ക് പ്രവേശിച്ചു. സ്വന്തമായി വാഹനമുള്ളവര്‍ അതേ വാഹനത്തില്‍ തന്നെയാണ് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയത്. വാഹനങ്ങളില്ലാത്തവര്‍ക്ക് ഹെല്‍പ് ഡെസ്‌ക് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ള ആംബുലന്‍സുകള്‍ വിട്ടു കൊടുത്തു. പാസില്ലാത്തവരെ കടത്തി വിടരുതെന്ന സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഇങ്ങനെ വരുന്നവരുടെ എണ്ണത്തില്‍ വളരെയേറെ കുറവുണ്ടായതായി  നിലവില്‍ മുപ്പത് ഹെല്‍പ് ഡെസ്‌ക് കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ 60 കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നെങ്കിലും അതിര്‍ത്തിയിലെത്തുന്നവരുടെ എണ്ണത്തിനാനുപാതികമായി കുറക്കുകയായിരുന്നു.
അതിര്‍ത്തിയിലെ ക്രമീകരണങ്ങള്‍ ഫലപ്രദമായി; ലോക് ഡൗണിലും സ്വദേശികള്‍ക്ക് ആയാസ രഹിതമായ മടക്കം


Keywords: Kasaragod, Kerala, News, Thalappady, Natives, Thalapady help desk makes help for natives

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia