city-gold-ad-for-blogger

തളങ്കര പടിഞ്ഞാർ കോർണിഷ് പാർക്ക് കാടുകയറി നശിക്കുന്നു; ഇരിപ്പിടങ്ങളും കളി ഉപകരണങ്ങളും തുരുമ്പെടുത്തു

Representational image of overgrown weeds and rusted equipment at Thalangara Cornish Park
Photo: Special Arrangement

● പാർക്കിന്റെ മതിൽ ഇടിഞ്ഞതും ഗേറ്റ് കൃത്യമല്ലാത്തതും മൂലം കന്നുകാലികൾ കയറുന്നു
● നടപ്പാതകളിൽ വെള്ളം കെട്ടിനിൽക്കുന്നത് പ്രഭാത സവാരിക്കാർക്ക് വലിയ അപകട ഭീഷണിയാണ്
● മനോഹരങ്ങളായ ലൈറ്റുകളിൽ പലതും പ്രവർത്തനരഹിതമായ നിലയിലാണ്
● സന്ദർശകരുടെ എണ്ണം കുറയുന്നത് സമീപത്തെ ചെറുകിട കച്ചവടക്കാരുടെ ഉപജീവനത്തെയും ബാധിക്കുന്നു
● പാർക്കിന്റെ വികസനത്തിനായി ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചിരുന്നു

കാസർകോട്: (KasargodVartha) ഏറെ പ്രശസ്തമായ തളങ്കര പടിഞ്ഞാർ കോർണിഷ് പാർക്ക് കാടുകയറാൻ തുടങ്ങി. ഇരിപ്പിടങ്ങളും കുട്ടികളുടെ കളി ഉപകരണങ്ങളും തുരുമ്പെടുക്കുകയാണ്. ദിവസേന സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കമുള്ള കുടുംബങ്ങൾ മാനസികോല്ലാസത്തിനും കാറ്റ് കൊള്ളാനുമായി എത്തുന്ന പാർക്കാണ് മഴക്കാലം തുടങ്ങിയതോടെ ഏറെ ദുരിതത്തിലായത്. പാർക്കിലെ ഇരിപ്പിടങ്ങളിലെല്ലാം പുൽമേടുകൾ കയറി. കുട്ടികൾക്കുള്ള ഊഞ്ഞാൽ അടക്കമുള്ള ഉപകരണങ്ങൾ തുരുമ്പെടുത്തു.

തകർന്ന അടിസ്ഥാന സൗകര്യങ്ങൾ

പാർക്കിന് മുൻവശത്ത് വലിയ ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. സന്ദർശകർക്ക് പ്രവേശിക്കാൻ ചെറിയ വഴിയാണുള്ളത്. ഇതിൽക്കൂടി കന്നുകാലികൾ രാത്രിയോടെ പ്രവേശിച്ച് പാർക്ക് വൃത്തികേടാക്കുന്നുണ്ട്. പാർക്കിൻ്റെ ഒരു ഭാഗത്ത് മതിൽ ഇടിഞ്ഞിട്ടുണ്ട്. മനോഹരങ്ങളായ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ല. പ്രഭാത സവാരിക്ക് നിരവധി പേർ പാർക്കിൽ എത്താറുണ്ട്. എന്നാൽ നടപ്പാതകളിൽ ചളിവെള്ളം കെട്ടിനിൽക്കുന്നതിനാൽ നടക്കുന്നവർ തെന്നിവീണ് വലിയ അപകടത്തിന് ഇത് ഇടയാക്കും.

വിനോദസഞ്ചാരവും ഉപജീവനവും

പാർക്കിലിരുന്ന് പുഴയുടെയും കടലിൻ്റെയും ഭംഗി ആസ്വദിക്കാൻ ദൂരെ ദിക്കിൽ നിന്നും നിരവധി സന്ദർശകർ എത്തുന്നുണ്ട്. പാർക്കിന് സമീപം സന്ദർശകർക്കായി നിരവധി ഭക്ഷണം, ചായ, ഐസ്ക്രീം സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി കുടുംബങ്ങൾക്ക് ഇതുവഴി വരുമാനമാർഗം കൂടിയാണ് ലഭിക്കുന്നത്. പാർക്കിൽ നേരത്തെ നഗരസഭയുടെ സഹകരണത്തോടെ വിവിധ ക്ലബ്ബുകൾ കലാപരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയമാക്കിയിരുന്നു.

നവീകരണം അനിവാര്യം

പാർക്ക് വിപുലീകരിക്കാനും മറ്റ് സൗകര്യങ്ങൾ വർധിപ്പിക്കാനുമായി ജില്ലാ കലക്ടർ അടക്കം കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ചിരുന്നു. പാർക്കിലെ തുരുമ്പെടുത്ത് നശിക്കുന്ന ഇരിപ്പിടങ്ങൾ നന്നാക്കുകയും ഗേറ്റിൽ കന്നുകാലികൾ പ്രവേശിക്കാതിരിക്കാൻ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കുകയും ചെയ്ത് വലിയ നിലയിൽ ഉയർത്തിയാൽ സന്ദർശകർക്ക് അത് ഏറെ പ്രയോജനകരമാകും.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Thalangara Padinhar Cornish Park in Kasaragod is in a state of neglect with overgrown weeds, rusted play equipment, and broken infrastructure, causing significant inconvenience to daily visitors and highlighting the urgent need for renovation.

#KasargodVartha #KasaragodNews #ThalangaraCornishPark #KeralaTourism #LocalNews #MalayalamNews #ParkRenovation #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia