തളങ്കരയിലെ ടി.എ. അബൂബക്കറിനെ ആദരിച്ചു
Sep 15, 2012, 21:19 IST
![]() |
ദുബൈ കാസര്‍കോട് മണ്ഡലം കെ.എം.സി.സി പ്രവാസി നേതാവ് ടി.എ. അബൂബക്കര്‍ തളങ്കരെ ആദരിക്കുന്നു. |
ദുബൈ-കാസര്‍കോട് ജില്ലാ കെ.എം.സി.സി. വൈസ് പ്രസിഡണ്ട്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, കാസര്‍കോട് ജില്ലാ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അബൂബക്കര്‍ ഇപ്പോള്‍ അസുഖം മൂലം വിശ്രമത്തിലാണ്. തന്നെ തേടിയെത്തിയ പിന്‍തലമുറയിലെ നേതൃനിരയെ കണ്ട് അദ്ദേഹം സന്തോഷിച്ചു. വിശേഷങ്ങള്‍ ചോദിച്ചറിയാനും മറന്നില്ല.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ ഷാളണിയിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍ ഉപഹാരം നല്‍കി. കെ.എം.സി.സി. മണ്ഡലം പ്രസിഡണ്ട് മഹ്മൂദ് കുളങ്കര അധ്യക്ഷത വഹിച്ചു. മുനീര്‍ ചെര്‍ക്കള, എം.എ. മുഹമ്മദ്കുഞ്ഞി മേല്‍പറമ്പ്, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, മാഹിന്‍ കുന്നില്‍, ഹുസൈന് എടനീര്‍, ഹസൈനാര്‍ ചൗക്കി, അഷ്‌റഫ് എടനീര്‍, സുലൈമാന്‍ ചൗക്കി, അഷ്‌റഫ് തങ്ങള്‍, അഷ്‌റഫ് എതിര്‍ത്തോട്, മുജീബ് കമ്പാര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ഖലീല്‍ പതിക്കുന്ന് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Muslim-league, KMCC, Kerala, T.A. Aboobacker