തളങ്കര സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആരവമുയര്‍ന്നു
May 15, 2013, 18:45 IST
കാസര്‍കോട്: തളങ്കര നാഷണല്‍ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ എ.എസ്. മുഹമ്മദ് കുഞ്ഞി മെമ്മോറിയല്‍ അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആരവമുയര്‍ന്നു. തളങ്കര വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ (മുസ്‌ലിം ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍) ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ എം.എസ്. ബേക്കറി കാസര്‍കോടും കുമ്പള അക്കാഡമിയും തമ്മിലാണ് ഏറ്റുമുട്ടിയത്.
ഒന്നിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് എം.എസ്. ബേക്കറി കാസര്‍കോട് കുമ്പള അക്കാഡമിയെ തകര്‍ത്തു. കളിക്കാരുമായി ടി.എ. മുഹമ്മദ് കുഞ്ഞി, അഡ്വ. മുനീര്‍, ഷെരീഫ് തെരുവത്ത് എന്നിവര്‍ പരിചയപ്പെട്ടു. മത്സരം ഗള്‍ഫ് വ്യവസായി യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്‍മന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുര്‍ റഹ്മാന്‍ സംസാരിച്ചു. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ എന്‍.എഫ്.സി തൃക്കരിപ്പൂരും നാഷണല്‍ കാസര്‍കോട് ബി. ടീമും ഏറ്റുമുട്ടും. 15 ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ കേരളത്തിലെയും കര്‍ണാടകയിലെയും 14 ടീമുകള്‍ മാറ്റുരയ്ക്കും. വൈകിട്ട് 5.30 നാണ് കളി ആരംഭിക്കുന്നത്.
Photos: Zubair Pallickal, Dinesh Insight
Keywords: Football tournament, Thalangara, Kumbala, Yahya-Thalangara, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.