city-gold-ad-for-blogger

തളങ്കര പോസ്റ്റോഫീസ് അടച്ചുപൂട്ടാനുള്ള നീക്കം; കേന്ദ്ര സർക്കാർ നടപടി അപലപനീയമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ

N.A. Nellikkunnu MLA inaugurating the protest against Thalangara Post Office closure.
Photo: Kumar Kasargod

● ജനവാസ കേന്ദ്രത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് നിർത്തലാക്കുന്നത്.
● പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ്.
● യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു; നഗരസഭ ചെയർപേഴ്സൺ അടക്കമുള്ളവർ പങ്കെടുത്തു.
● മുന്നറിയിപ്പില്ലാതെ പോസ്റ്റോഫീസ് പൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ.

കാസർകോട്: (KasaragodVartha) ജനവാസ കേന്ദ്രത്തിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന തളങ്കരയിലെ പോസ്റ്റോഫീസ് നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടി അപലനീയമാണെന്നും, ഇതിനെതിരേ പൊതു ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും എൻ. എ. നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.

N.A. Nellikkunnu MLA inaugurating the protest against Thalangara Post Office closure.

തളങ്കര നിവാസികൾ സംഘടിപ്പിച്ച രാപ്പകൽ സമരം കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി ജനങ്ങൾക്ക് ഉപകാരപ്രദമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
N.A. Nellikkunnu MLA inaugurating the protest against Thalangara Post Office closure.

യഹ്‌യ തളങ്കര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം, വൈസ് ചെയർമാൻ കെ. എം. ഹനീഫ, കെ. എം. ബഷീർ, അമീർ പള്ളിയാൻ, കെ. എം. അബ്ദുൽ റഹ്മാൻ, സഹിർ ആസിഫ്, റഹ്മാൻ തൊട്ടാൻ, അർഷിദ് സുബൈർ, സാഹിദ യൂസഫ്, യൂനസ് ബാങ്കോട്, പി. എം. അബ്ദുൽ റഹ്മാൻ, ഹബീബ് കെ. കെപുറം എന്നിവർ പ്രസംഗിച്ചു. പ്രദേശവാസികളും ജനപ്രതിനിധികളും സമരത്തിൽ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക

Article Summary: N.A. Nellikkunnu MLA inaugurated a day-night strike organized by Thalangara residents in front of the Kasaragod Head Post Office, protesting the central government's move to close the Thalangara Post Office.

#Thalangara #PostOffice #Kasaragod #NANellikkunnu #Protest #CentralGovt #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia