city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിന് വീണ്ടും പുരസ്‌ക്കാരത്തിളക്കം

കാസര്‍കോട്: ഒന്നിനുപിറകെ ഒന്നായി നേട്ടങ്ങള്‍ കൊയ്ത് തളങ്കര ഗവണ്‍മെന്റ് മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഇത്തവണ നൂറ് ശതമാനം കൈവരിച്ച സ്‌കൂളിന് പൊന്‍തൂവലായി മാറിയിരിക്കുകയാണ് സബ് ജില്ലയിലെ മികച്ച സ്‌കൂളിനുള്ള പി.ടി.എ. പുരസ്‌ക്കാരവും അതിന് പിന്നാലെ എത്തിയ റവന്യൂ ജില്ലയിലെ മികച്ച പി.ടി.എക്കുള്ള പുരസ്‌ക്കാരവും. ഇത് സ്‌കൂളിനെ മാത്രമല്ല, നാടിനേയും അഭിമാനത്തിന്റെ നെറുകയിലേക്കുയര്‍ത്തി.
തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിന് വീണ്ടും പുരസ്‌ക്കാരത്തിളക്കം
ബഷീര്‍ വോളിബോള്‍

അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സര്‍വോപരി നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. 2011-12 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട നൂറ് ശതമാനം വിജയം 2013ല്‍ സ്‌കൂള്‍ കൈയ്യെത്തിപിടിക്കുകയായിരുന്നു. 2012ല്‍ 98 ശതമാനം വിജയമാണ് സ്‌കൂളിന് ഉണ്ടായത്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികച്ച നിലവാരം പുലര്‍ത്തുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്ന സ്‌കൂള്‍, പച്ചക്കറികളും സസ്യങ്ങളും നട്ടുപിടിപ്പിച്ച് മാതൃക കാട്ടാനും മുന്‍പന്തിയിലാണ്.

തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിന് വീണ്ടും പുരസ്‌ക്കാരത്തിളക്കംഎല്ലാത്തിനും പ്രോത്സാഹനം ഏകിക്കൊണ്ട് പി.ടി.എയും രംഗത്തുണ്ട്. ഇതാണ് സ്‌കൂളിന്റെ വിജയത്തിന് പിന്നിലെന്ന് ഏവരും സമ്മതിക്കുന്നു. വിദ്യാഭ്യാസവകുപ്പ്, കാസര്‍കോട് നഗരസഭ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, നാട്ടിലെ ക്ലബ്ബുകള്‍ എന്നിവ സ്‌കൂളിന്റെ പുരോഗതിക്ക് വേണ്ട പ്രോത്സാഹനവും നിര്‍ദേശങ്ങളും നല്‍കുന്നു. പ്രത്യേക ക്ലാസുകളും ട്യൂഷനുകളും സംഘടിപ്പിച്ച് പഠന നിലവാരം മെച്ചപ്പെടുത്തിയതിനും പച്ചക്കറി തോട്ടം ഉണ്ടാക്കിയതിനും ആണ് പി.ടി.എക്കുള്ള പുരസ്ക്കാരങ്ങള്‍ ലഭിച്ചത്.

പി.ടി.എ. പ്രസിഡന്റ് ബഷീര്‍ വോളിബോളിന്റെ നേതൃത്വത്തിലുള്ള പി.ടി.എ. കമ്മിറ്റിയുടെ നിസ്തൂലമായ പ്രവര്‍ത്തനമാണ് ഇത്തരമൊരു പുരസ്‌ക്കാരത്തിന് സ്‌കൂളിനെ അര്‍ഹമാക്കിയത്.

Also read:
നിരോധനത്തെ വകവെക്കില്ലെന്ന് വിഎച്ച്പി: അയോധ്യ സംഘര്‍ഷത്തിലേയ്ക്ക്

Keywords:  Thalangara Vocational Higher Secondary School, School, Award, Kasaragod, PTA Awrd, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia