city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര ഫുട്‌ബോള്‍: നാഷണല്‍ കാസര്‍കോടിന് കിരീടം

കാസര്‍കോട്: നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തളങ്കര മുസ്ലിം ഹൈസ്‌ക്കൂളില്‍ നടന്നുവന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ എ.എസ് മുഹമ്മദ് കുഞ്ഞി സ്മാരക ട്രോഫി നാഷണല്‍ കാസര്‍കോട് സ്വന്തമാക്കി.

ഞായറാഴ്ച രാത്രി നടന്ന ആവേശകരമായ മത്സരം വീക്ഷിക്കാന്‍ തിങ്ങി നിറഞ്ഞ കായികപ്രേമികളാണ് ഉണ്ടായിരുന്നത്. മത്സരം ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ കലാശിച്ചപ്പോള്‍ ട്രൈ ബേക്കറിലൂടെ എം.എസ്. ബേക്കറിയെ പരാജയപ്പെടുത്തിയാണ് നാഷണല്‍ ട്രോഫിയില്‍ മുത്തമിട്ടത്.

ആദ്യ പകുതിയില്‍ നൈജീരിയന്‍ താരം ക്രിസ്റ്റഫല്‍ നേടിയ ഒരു ഗോളിന് മുന്നിട്ടു നിന്ന എം.എസ് ബേക്കറിയെ രണ്ടാം പകുതിയില്‍ നൈജീരിയന്‍ താരം ഫിലിപ്പിന്റെ ഗോളിലൂടെ നാഷണലിനെ പിടിച്ചു നിര്‍ത്തുകയായിരുന്നു. തുടര്‍ന്നു നടന്ന ടൈ ബ്രേക്കറില്‍ നാലിനെതിരെ അഞ്ച് ഗോള്‍ നേടിയാണ് നാഷണല്‍ ജേതാക്കളായത്. നാഷണല്‍ താരം ഫ്രാന്‍സിസ് ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി. ഫൈനലിലെ താരമായി നാഷണിലെ തന്നെ സലാം തെരഞ്ഞെടുക്കപ്പെട്ടു.
തളങ്കര ഫുട്‌ബോള്‍: നാഷണല്‍ കാസര്‍കോടിന് കിരീടം

എം.എസ്. ബേക്കറിയുടെ ആനി അബുവാണ് മികച്ച സ്റ്റോപ്പര്‍ ബാക്ക്. മികച്ച ഫോര്‍വേഡായി ശബാബ് പയ്യന്നൂരിലെ എസ്.ബി.ടി താരം മുഹമ്മദ് അസ്‌ലം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ടീം ഷബാബ് പയ്യന്നൂരാണ്. മികച്ച വിംഗ് ബാക്കായി നാഷണലിലെ ഉസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടു.

ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ട്രോഫി സമ്മാനിച്ചു. ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കരീം കോളിയാട് സാദാത്ത് സിറ്റി ബാഗ്, അനു സാദാത്ത് മാസ്റ്റര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ഹസൈനാര്‍ ഹാജി തളങ്കര ധസഹായം വിതരണം ചെയ്തു. ഹാരിസ് തായലങ്ങാടി അധ്യക്ഷത വഹിച്ചു. സിറ്റി ബാഗ് ഒരുക്കിയ പ്രവചന മത്സരത്തില്‍ ബമ്പര്‍ സമ്മാനത്തിന് തളങ്കര എ.എ ക്വാര്‍ട്ടേഴ്‌സിലെ അബ്ബാസ് അര്‍ഹനായി.


Keywords: Kerala, Kasaragod, Thalangara, Football, Tournament, T.E Abdulla, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia