city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Safety | തളങ്കര പള്ളിക്കാലില്‍ ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് ചാഞ്ഞു; റെയില്‍വേ ട്രാകിന് സമീപത്തെ മരവും അപകടഭീഷണി ഉയര്‍ത്തുന്നു

Electric Post and Tree Threaten Thalangara
Photo: Arranged

● വാഹയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ അപകടഭീഷണി.
● വലിയ വാഹനങ്ങള്‍ വൈദ്യുതി കമ്പിയില്‍ മുട്ടുമെന്ന സ്ഥിതിയിലാണ് ഉള്ളത്.
● കോൺക്രീറ്റ് ചെയ്തിട്ടുള്ള മരത്തിന്റെ സംരക്ഷണഭിത്തിയും തകര്‍ന്നു.

തളങ്കര: (KasargodVartha) പള്ളിക്കാലില്‍ ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് ചെരിഞ്ഞതോടെ വാഹയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ അപകടഭീഷണിയിലായി. വൈദ്യുതി കമ്പി താഴ്ന്ന് ബസ് ഉള്‍പെടെയുള്ള വലിയ വാഹനങ്ങള്‍ തട്ടുമെന്ന സ്ഥിതിയിലാണ് ഉള്ളത്. റോഡില്‍ വളവ് ഉള്ളതുകൊണ്ട് വാഹനങ്ങളെല്ലാം വേഗതയില്‍ വന്ന് പെട്ടെന്ന് ഓടിച്ച് പോവുകയാണ് ചെയ്യുന്നത്. 

തൊട്ടടുത്ത് റെയില്‍വേ ട്രാകിന് സമീപത്തെ വലിയ മരവും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. മരം മുറിച്ച് നീക്കണമെങ്കില്‍ വൈദ്യുതി ലൈന്‍ മാറ്റണമെന്നാണ് റെയില്‍വേ ആവശ്യപ്പെടുന്നത്. എന്നാല്‍ കെഎസ്ഇബി ഇതിന് വന്‍ തുക കെട്ടിവെക്കണമെന്ന് പറഞ്ഞതോടെ മരം മുറിച്ച് മാറ്റുന്ന നടപടിയും അനിശ്ചിത്വത്തിലായിട്ടുണ്ട്. കോൺക്രീറ്റ് ചെയ്തിട്ടുള്ള മരത്തിന്റെ സംരക്ഷണഭിത്തിയും വേരുകളാഴ്ന്ന് തകര്‍ന്ന നിലയിലാണ്. 

ഏത് സമയത്തും വലിയ ദുരന്തം സംഭവിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ സ്ഥലത്തുള്ളതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കെഎസ്ഇബിയുടെ ഭാഗത്തുനിന്നാണ് ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടാവേണ്ടതെന്ന് ചൂണ്ടിക്കാട്ടുന്നു.

ഈ അപകടാവസ്ഥ എത്രയും പെട്ടെന്ന് അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനായി വാര്‍ത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങളും താഴെ കമന്റ് ചെയ്യൂ.

Leaning electric post and a dangerously positioned tree near the railway track in Thalangara pose a threat to vehicles and pedestrians. Disagreement between KSEB and Railways has stalled efforts to remove the tree.

#Thalangara #SafetyHazard #ElectricPost #DangerousTree #Kerala #Negligence

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia