city-gold-ad-for-blogger

Banner Removed | 'തളങ്കരയെ അപമാനിച്ചവര്‍ക്ക് മാപ്പില്ല'; ബാനര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി അഴിച്ചുമാറ്റി

Thalangara: Banner removed by election officials and police, Thalangara News, Kasargod News, Banner, Election

*വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 

*വര്‍ഗീയതയ്ക്ക് പിന്നില്‍ സിപിഎം.

*മുസ്ലിം യൂത് ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. 

കാസര്‍കോട്: (KasargodVartha) തളങ്കരയില്‍ സ്ഥാപിച്ച ബാനര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി അഴിച്ചുമാറ്റി. 'തളങ്കരയെ അപമാനിച്ചവര്‍ക്ക് മാപ്പില്ല' എന്ന് കറുപ്പ് നിറത്തില്‍ എഴുതിയ ബാനറാണ് വെള്ളിയാഴ്ച രാത്രി നീക്കിയത്. തളങ്കര ഗവണ്‍മെന്റ് മുസ്ലിം ഹൈസ്‌കൂള്‍ മതിലിനോട് ചേര്‍ന്നാണ് ബാനര്‍ സ്ഥാപിച്ചിരുന്നത്. 

തളങ്കര പ്രദേശത്തെ അപമാനിക്കുന്ന രീതിയിലുള്ള വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സി പി എം ആണ് വര്‍ഗീയത പരത്തുന്ന ഈ വീഡിയോയ്ക്ക് പിന്നിലെന്ന് ആരോപിച്ച് മുസ്ലിം യൂത് ലീഗിന്റെ നേതൃത്വത്തില്‍ തളങ്കര മുതല്‍ കാസര്‍കോട് വരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനിടയിലാണ്  തളങ്കരയെ അപമാനിച്ചവര്‍ക്ക് മാപ്പില്ല എന്ന ബാനര്‍ ഇവിടെ കണ്ടെത്തിയത്. 

ഇതാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി അഴിച്ചുമാറ്റിയത്. പ്രകോപനപരമായ ബാനര്‍ ആയതുകൊണ്ടാണ് ഇത് നീക്കിയതെന്നാണ് വിഷയത്തില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.

Banner Removed

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia