city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര ബാങ്കോട് കരിപ്പൊടി തങ്ങള്‍ ആണ്ട് നേര്‍ച്ചക്ക് കൊടിയേറി

തളങ്കര: (www.kasargodvartha.com 18/11/2016) ബാങ്കോട് സീനത്ത് നഗര്‍ ഖുവ്വാരി മസ്ജിദ് അങ്കണത്തില്‍ അന്ത്യ വിശ്രമം കൊള്ളുന്ന അസ്സയ്യിദ് സൈനുല്‍ ആബിദീന്‍ കരിപ്പൊടി തങ്ങള്‍ ആണ്ട് നേര്‍ച്ചക്ക് കൊടിയേറി. നവംബര്‍ 18 വെള്ളിയാഴ്ച മുതല്‍ 22 ചെവ്വാഴ്ച വരെ നടക്കുന്ന ആണ്ട് നേര്‍ച്ചയില്‍ പ്രഗത്ഭ മതപണ്ഡിതന്‍മാര്‍ പങ്കെടുക്കും.

സ്വാഗത സംഘം ചെയര്‍മാന്‍ സുലൈമാന്‍ ഹാജി ബാങ്കോട് പതാക ഉയര്‍ത്തി. മുഹ്‌യിദ്ദീന്‍ മൗലവി പ്രാര്‍ത്ഥന നടത്തി. സയീദ് ഹാമിദി, പി യു അഹ്മദ്, അബ്ദുല്‍ കരീം ബാഗ്ലൂര്‍, യൂനുസ് തളങ്കര, ഷാഫി എ നെല്ലിക്കുന്ന്, ഹാരിസ് തായല്‍, സി എ റസാഖ് ഹാജി, മൊയ്തു ഖാസിലേന്‍, ടി എ ഷാഫി ബാങ്കോട്, ബി എ അബ്ദുള്ള, ഖാലിദ്, നാസര്‍ വോളിബോള്‍, ഹാഷിം സേട്ട്, ഖലീല്‍, അബ്ദുല്‍ റഹ്മാന്‍ ഔഫ്, ബഷീര്‍ മമ്മൂസ്, കുഞ്ഞഹമ്മദ് ഗസ്സാലി, ബഡുവന്‍ കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.

ഇന്ന് രാത്രി ഇശാ നമസ്‌കാരത്തിന് ശേഷം മതപ്രഭാഷണ പരമ്പര കാസര്‍കോട് സംയുക്ത ഖാസി പ്രോഫ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. തളങ്കര മാലിക് ദീനാര്‍ ഖത്തീബ് അബദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും.
തളങ്കര ബാങ്കോട് കരിപ്പൊടി തങ്ങള്‍ ആണ്ട് നേര്‍ച്ചക്ക് കൊടിയേറി

Keywords: Kasaragod, Thalangara, Reception, Committee, Chairman, Sulaiman Haji, Flag off, Thalangara Bangod Karippodi Thangal Aand Nercha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia