ഉളുവാറില്‍ താജുല്‍ ഉലമാ-നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചക്ക് 17ന് തുടക്കം
Feb 15, 2016, 10:00 IST
ഉളുവാര്‍: (www.kasargodvartha.com 15.02.2016) വിശുദ്ധ അഹ്‌ലുസ്സുന്നയുടെ അജയ്യ സാരഥികളായ താജുല്‍ ഉലമാ-നൂറുല്‍ ഉലമ തുടങ്ങിയ മഹത്തുക്കളുടെ പേരില്‍ ഉളുവാര്‍ യുണിറ്റ് സുന്നി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഫെബ്രുവരി 17ന് തുടങ്ങും.
മൂന്ന് ദിവസങ്ങളിലായി ഉളുവാര്‍ ബൈക്കട്ട താജുല്‍ ഉലമ നഗരിയില്‍ നടക്കുന്ന പരിപാടിയില്‍ മത പ്രഭാഷണം, ബുര്‍ദ മജ്‌ലിസ്, പ്രാര്‍ത്ഥന സംഗമം, അന്ന ദാനം തുടങ്ങിയവ നടക്കും. 17ന് രാവിലെ 10 മണിക്ക് ഉളുവാര്‍ സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി മഖാം സിയാറത്തോടെ ത്രിദിന പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നഗരിയില്‍ ടി യു എസ് എസ് ചെയര്‍മാന്‍ അബ്ദുല്ല എം പതാക ഉയര്‍ത്തും.
രാത്രി ഏഴിന് സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫിയുടെ പ്രാര്‍ത്ഥനയോടെ മത പ്രഭാഷണത്തിനു തുടക്കമാകും. എസ് വൈ എസ് യുണിറ്റ് പ്രസിഡണ്ട് എം അബ്ബാസിന്റെ അധ്യക്ഷതയില്‍ എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിദ്ദീഖ് സഖാഫി അരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും. അഷ്‌റഫ് സഖാഫി സ്വാഗതം പറയും.
18ന് രാത്രി ഏഴ് മണിക്ക് ഹംസ മിസ്ബാഹി ഓട്ടപദവ് പ്രഭാഷണം നടത്തും. ഇബ്രാഹിം കടവ് അധ്യക്ഷത വഹിക്കും.ഗഫൂര്‍ സഅദി സ്വാഗതം പറയും. 19ന് രാത്രി 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. സമസ്ത താലൂക്ക് സെക്രട്ടറി അബ്ദുല്‍ റഹ് മാന്‍ അഹ്‌സനി ഉല്‍ബോധനം നടത്തും. മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, റഹീം സഖാഫി ചിപ്പാര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, കരീം മാസ്റ്റര്‍, അഷ്‌റഫ് സഅദി ആരിക്കാടി, സിദ്ദീഖ് പി കെ നഗര്‍, ലത്തീഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ സംബന്ധിക്കും. സിദ്ദീഖ് യു കെ സ്വാഗതം പറയും.
രാത്രി എട്ടരയോടെ ബുര്‍ദ മജ്‌ലിസ് ആരംഭിക്കും. ഹാഫിള് അന്‍വര്‍ അലി സഖാഫി ഷിറിയ, അഫ്‌സല്‍ കണ്ണൂര്‍ നേതൃത്വം നല്‍കും. പ്രവാചക കീര്‍ത്തനയിലൂടെ ജനശ്രദ്ധ നേടിയ അത്ഭുത ബാലന്‍ മുഈനുദ്ദീന്‍ ബാംഗ്ലൂര്‍ നഅ്ത് ഷരീഫ് അവതരിപ്പിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റകോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. അന്നദാനത്തോടെ ത്രിദിന സമ്മേളനം സമാപിക്കും.
Keywords: Uluvar, Noorul-Ulama-M.A.Abdul-Khader-Musliyar, SYS, burdha-majlis, kasaragod.