താജുദ്ദീന്റെ ദാരുണമരണം നാടിനെ നടുക്കി; അപകടം വരുത്തിയ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു
Feb 15, 2018, 10:05 IST
പൊയ്നാച്ചി: (www.kasargodvartha.com 15.02.2018) ബസ് സ്‌കൂട്ടറിലിടിച്ച് ദാരുണമായി മരണപ്പെട്ട താജുദ്ദീന്റെ വിയോഗം നാടിനെ നടുക്കി. അപകടം വരുത്തിയ ബസ് ഡ്രൈവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍- കാസര്‍കോട് റൂട്ടിലോടുന്ന സന ബസിന്റെ ഡ്രൈവര്‍ കണ്ണൂര്‍ കക്കാട്ടെ ഫവാസിനെതിരെ (28)യാണ് ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തത്.
പള്ളിക്കര മഠം റെയില്‍വേ ഓവര്‍ ബിഡ്ജിന് സമീപത്തെ ഒമേഗ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശി പി വി താജുദ്ദീനാണ് (48) ബുധനാഴ്ച വൈകിട്ട് മയിലാട്ടി ബട്ടത്തൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. താജുദ്ദീന്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ ബസിടിക്കുകയും തെറിച്ചുവീണ താജുദ്ദീന്റെ ദേഹത്ത് കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങുകയുമായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. മുമ്പിലുണ്ടായികുന്ന ലോറിയെ സ്‌കൂട്ടര്‍ മറിക്കാന്‍ കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
വിവരമറിഞ്ഞ് ഹൈവേ പോലീസും ബേക്കല്‍ പോലീസും സ്ഥലത്തെത്തിയാണ് അപകടം വരുത്തിയ സന ബസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. ഫാത്തൂഞ്ഞിയാണ് മരിച്ച താജുദ്ദീന്റെ ഭാര്യ. മക്കള്‍: സിറാജുദ്ദീന്‍, ഫാരിസ, സാജിദ്. സഹോദരങ്ങള്‍: ഷംസു, റാഫി, കുഞ്ഞഹമ്മദ്, മജീദ്.
Keywords: Kasaragod, Kerala, news, Accidental-Death, Scooter, Bus, Thajuddin no more; Case against Bus driver < !- START disable copy paste -->
പള്ളിക്കര മഠം റെയില്‍വേ ഓവര്‍ ബിഡ്ജിന് സമീപത്തെ ഒമേഗ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശി പി വി താജുദ്ദീനാണ് (48) ബുധനാഴ്ച വൈകിട്ട് മയിലാട്ടി ബട്ടത്തൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. താജുദ്ദീന്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ ബസിടിക്കുകയും തെറിച്ചുവീണ താജുദ്ദീന്റെ ദേഹത്ത് കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങുകയുമായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. മുമ്പിലുണ്ടായികുന്ന ലോറിയെ സ്‌കൂട്ടര്‍ മറിക്കാന്‍ കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
വിവരമറിഞ്ഞ് ഹൈവേ പോലീസും ബേക്കല്‍ പോലീസും സ്ഥലത്തെത്തിയാണ് അപകടം വരുത്തിയ സന ബസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. ഫാത്തൂഞ്ഞിയാണ് മരിച്ച താജുദ്ദീന്റെ ഭാര്യ. മക്കള്‍: സിറാജുദ്ദീന്‍, ഫാരിസ, സാജിദ്. സഹോദരങ്ങള്‍: ഷംസു, റാഫി, കുഞ്ഞഹമ്മദ്, മജീദ്.
Related News:
ബസ് സ്‌കൂട്ടറിലിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

Keywords: Kasaragod, Kerala, news, Accidental-Death, Scooter, Bus, Thajuddin no more; Case against Bus driver