city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ എട്ടാം ഉറൂസും, മുഹിമ്മാത്ത് സനദ് ദാനവും 7 ന്

കാസര്‍കോട്: (www.kasargodvartha.com 06.06.2014) അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്കിനും മുഹിമ്മാത്ത് സനദ് ദാന സംഗമത്തിനും ഏഴിന് രാവിലെ മുഹിമ്മാത്തില്‍ പതാക ഉയരും. പതിനായിരങ്ങള്‍ സംഗമിക്കുന്ന മുഹിമ്മാത്ത് സനദ്ദാന ആത്മീയ സംഗമത്തോടെ ബുധനാഴ്ച വൈകിട്ട് സമാപിക്കും.

നസ്വീഹത്ത് സില്‍സില, ഖത്മുല്‍ ഖുര്‍ആന്‍, പ്രവാസി സഹകാരി സമ്മേളനം, അനുസ്മരണം, ഉലമാ-ഉമറാ സംഗമം, റാത്തീബ്-മൗലീദ് മജ്‌ലിസുകള്‍, ഹിമമി സംഗമം, സ്ഥാനവസ്ത്ര വിതരണം തുടങ്ങിയ പ്രൗഢ പരിപാടികളാണ് സംവിധാനിച്ചിട്ടുള്ളത്.

രാവിലെ 9.30ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കൊടിയേറ്റം നിര്‍വഹിക്കും. വൈകിട്ട് ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന്റെ ഉദ്ഘാടനം സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ നിര്‍വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും. സി. അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

ഏഴുമുതല്‍ 10 വരെ രാത്രി 7 മണിക്ക് നടക്കുന്ന നസ്വീഹത്ത് സില്‍സിലയുടെ ഉദ്ഘാടനം സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. നാലു ദിവസങ്ങളില്‍ ഹംസ മിസ്ബാഹി, റഹ്മത്തുല്ലാഹ് സഖാഫി എളമരം എന്നിവര്‍ പ്രസംഗിക്കും.

ജൂണ്‍ 9ന് താജുല്‍ ഉലമ മഖാം, ഇച്ചിലങ്കോട് മഖാം, അഹ്ദല്‍ മഖാം എന്നിവിടങ്ങളില്‍ നടക്കുന്ന സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ് ഇബ്‌റാഹിം ഹാദി, സയ്യിദ് ഇസ്മാഈല്‍ ബാഫഖി നേതൃത്വം നല്‍കും.

തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് പ്രവാസി സഹകാരി സമ്മേളനം ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയില്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. കൊല്ലം മുഹമ്മദ്കുഞ്ഞി സഖാഫി പ്രഭാഷണം നടത്തും.

വൈകിട്ട് 4.30ന് അനുസ്മരണ സമ്മേളനം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ് അനുസ്മരണ പ്രഭാഷണം നടത്തും. കര്‍ണാടക മന്ത്രി യു.ടി. ഖാദര്‍ മുഖ്യാതിഥിയായിരിക്കും.

ജൂണ്‍ 10ന് രാവിലെ 10 മണിക്ക് തുടങ്ങുന്ന ഉലമാ-ഉമറാ സംഗമം സമസ്ത ഉപാധ്യക്ഷന്‍ എ.കെ. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എ.പി. മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, റഹ്മത്തുല്ലാഹ് സഖാഫി എളമരം പ്രസംഗിക്കും.

ജൂണ്‍ 11ന് രാവിലെ ആറുമണിക്ക് റാത്തീബ് മജ്‌ലിസും 10 മണിക്ക് മൗലീദ് സദസ്സും ഖത്മുല്‍ ഖുര്‍ആന്‍ ദുആയും നടക്കും. അബ്ദുര്‍ റഹ് മാന്‍ അഹ്‌സനി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സ്വാലിഹ് സഅദി തളിപ്പറമ്പ്, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് 2.30ന് ഹിമമി സംഗമവും സ്ഥാന വസ്ത്ര വിതരണവും ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ വി.പി.എം. ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്‌ലിയാര്‍ സ്ഥാനവസ്ത്രം വിതരണം ചെയ്യും.

ബുധനാഴ്ച വൈകിട്ട് 4 ന് ആരംഭിക്കുന്ന സനദ്ദാന ആത്മീയ സമ്മേളനം ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങള്‍ സനദ് നല്‍കും.

എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍ റഹ്മാന്‍ ദാരിമി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, അബ്ദുര്‍ റശീദ് സൈനി, ഏനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, ശാഫി സഅദി ബംഗളൂരു, ഹാജി യു.എസ്. ഹംസ ഉള്ളാള്‍, ഹഫീസ് സഅദി മടിക്കേരി പ്രസംഗിക്കും. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും എം. അന്തുഞ്ഞി മൊഗര്‍ നന്ദിയും പറയും.

സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. മുഹിമ്മാത്ത് ശില്‍പിയും പ്രമുഖ ആത്മീയ നായകരുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ആണ്ടുനേര്‍ച്ച ജില്ലയിലെയും കര്‍ണാടകയിലെയും വലിയ ഉറൂസ് പരിപാടിയാണ്.

അനാഥര്‍, അഗതികള്‍, നിര്‍ധനര്‍ തുടങ്ങി 1400 ലേറെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനവും താമസവും നല്‍കുന്ന വലിയ കാരുണ്യകേന്ദ്രമായി ഇന്ന് മുഹിമ്മാത്ത് സ്ഥാപനം മാറിയിട്ടുണ്ട്. ശരീഅത്ത്, ദഅ്‌വ, ഹിഫഌ സ്ഥാപനങ്ങളില്‍ നിന്നുള്ള 53 വിദ്യാര്‍ഥികള്‍ക്ക് സനദ് ദാനവും കൂടെ ഈ പരിപാടിയില്‍ നല്‍കും. ഇതിനകം 300 ലേറെ ഹാഫിളീങ്ങളും ഹിമമികളും കര്‍മരംഗത്തിറങ്ങിയിട്ടുണ്ട്. പതിനായിരക്കണക്കിനു വിശ്വാസികളെ സ്വീകരിക്കാന്‍ മുഹിമ്മാത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ (ചെയര്‍മാന്‍, സ്വാഗതസംഘം), ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി (ജനറല്‍ സെക്രട്ടറി, മുഹിമ്മാത്ത്), പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട്), അബ്ദുര്‍ റസാഖ് സഖാഫി (എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട്), ഹാജി അമീറലി ചൂരി (ട്രഷറര്‍ മുഹിമ്മാത്ത്), അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ (സെക്രട്ടറി മുഹിമ്മാത്ത്) എന്നിവര്‍ സംബന്ധിച്ചു.

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ എട്ടാം ഉറൂസും, മുഹിമ്മാത്ത് സനദ് ദാനവും 7 ന്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അവിഹിത മാര്‍ഗത്തിലുണ്ടായ ചോരക്കുഞ്ഞിനെ ശിശുഭവനില്‍ ഏല്‍പിക്കാനെത്തിയ കമിതാക്കള്‍ പിടിയില്‍

Keywords: Kasaragod, Uroos, Muhimmath, Flag, President, Secretary, Press meet, Inauguration, Chairman, Free, Thahirul Ahdal Uroos on 7th.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia