city-gold-ad-for-blogger

താഹിറക്കും ഷഹസാനക്കും കണ്ണീരോടെ വിട; പി കെ ഫിറോസ് അടക്കമുള്ള ലീഗ് നേതാക്കള്‍ വീട് സന്ദര്‍ശിച്ചു

പള്ളിക്കര: (www.kasargodvartha.com 20.02.2019) കെ എസ് ടി പി പൂച്ചക്കാട് അരയാല്‍ത്തറ റോഡില്‍ ഇരുചക്ര വാഹനം കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ച് മരണപ്പെട്ട യുവതികള്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കി. ഞായറാഴ്ച രാത്രി 7.30ന് നടന്ന അപകടത്തില്‍ തൊട്ടിയിലെ സുബൈറിന്റെ ഭാര്യ താഹിറ (38), സഹോദരി പുത്രി കമ്പ്യൂട്ടര്‍ അധ്യാപിക ഷഹസാന (22) എന്നിവരാണ് മരണപ്പെട്ടത്.

താഹിറ അപകടം നടന്നയുടനെയും ഷഹസാന ചൊവ്വാഴ്ച ഉച്ചക്കും മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ താഹിറയുടെ ആറു വയസുകാരനായ മകന്‍ സിനാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാഞ്ഞങ്ങാട്ടെ മുന്‍ കാസിനോ ഹോട്ടല്‍ ഉടമ പരേതനായ ജാഫറിന്റെ സഹോദരിയാണ് താഹിറ. ജാഫര്‍ അഞ്ചു വര്‍ഷം മുമ്പ് കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.

താഹിറയുടെ മൂത്ത സഹോദരി സുമയ്യയുടെയും നോര്‍ത്ത് ചിത്താരി സി ബി റോഡില്‍ മുഹമ്മദ്കുഞ്ഞിയുടെയും മകളാണ് ഷഹസാന. താഹിറയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി തൊട്ടി ജുമാമസ്ജിദ് പരിസരത്ത് മറവു ചെയ്തു. ഷഹസാനയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ തൊട്ടി ജുമാമസ്ജിദ് പരിസരത്ത് മറവു ചെയ്തു. അപകട വിവരമറിഞ്ഞ് ഭര്‍ത്താവ് സുബൈര്‍ ദുബൈയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. നോര്‍ത്ത് കോട്ടച്ചേരി സന സെന്റര്‍ ഉടമ ഷംസുദ്ദീന്റെ സഹോദരനാണ് സുബൈര്‍.

മരണപ്പെട്ട യുവതികളുടെ വീട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസല്‍ ബാഫഖി തങ്ങള്‍, കെ ഇ എ ബക്കര്‍, അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍, തൊട്ടി സാലി ഹാജി, ഹാരിസ് തൊട്ടി, ഹനീഫ കുന്നില്‍, ഷാനവാസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
താഹിറക്കും ഷഹസാനക്കും കണ്ണീരോടെ വിട; പി കെ ഫിറോസ് അടക്കമുള്ള ലീഗ് നേതാക്കള്‍ വീട് സന്ദര്‍ശിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Pallikara, Youth League, Muslim-league, Thahira and Shahasana no more
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia