ട്രാന്‍സലേഷന്‍ വര്‍ക്ക് ഷോപ്പ് ആരംഭിച്ചു
Dec 26, 2012, 19:32 IST
കാസര്‍കോട്: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിററി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോട് കൂടി നടപ്പിലാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ കന്നഡ മാധ്യമം ക്ലാസുകള്‍ നാലാം ബാച്ചുമുതല്‍ പുതിയ സ്‌കീമിലേക്ക് മാറുന്നു. നിലവില്‍ മൂന്നാം ബാച്ചില്‍ 800 പഠിതാക്കളാണ് കന്നഡ മാധ്യമത്തില്‍ റജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളത്.
പുതിയ സ്‌കീമിലേക്ക് മാറുന്നതോട് കൂടി ഇന്റേണല്‍ മാര്‍ക്ക് ലഭിക്കും എന്നുള്ളതുകൊണ്ട് വിജയ സാധ്യത ഏറെയാണ്. പാഠ പുസ്തകം ട്രാന്‍സലേഷന്‍ വര്‍ക്ക്‌ഷോപ്പിന്റെഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി, നിര്‍വഹിച്ചു.
സംസ്ഥാന സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍ കെ.അയ്യപ്പന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേററര്‍ പി.പ്രശാന്ത് കുമാര്‍, റീജിയനല്‍ കോ-ഓര്‍ഡിനേററര്‍ ഷാജുജോണ്‍,ട്രാന്‍സലേഷന്‍ ആന്റ് എഡിററിംഗ് കമ്മററി ചെയര്‍മാന്‍ പ്രൊഫ.എം.രത്‌നാകര,ജില്ലാ തല കോഴ്‌സ് കണ്‍വീനര്‍ എം.ജി.നാരായണ റാവു, ബി.പുരുഷോത്തമ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Translation work shop, Start, Kasaragod, Kerala, Malayalam news






