തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യത: സംസ്ഥാനത്ത് പോലീസ് ജാഗ്രതയില്‍
Apr 24, 2012, 13:31 IST
കാസര്‍കോട്: സംസ്ഥാനത്ത് തീരദേശം വഴി തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പോലീസും തീരദേശപോലീസും അതീവജാഗ്രത പാലിച്ചുവരുന്നു. മോക്ക് ഡ്രില്ലിന്റെ ഭാഗമായാണ് സംസ്ഥാനത്ത് പോലീസിന് ജാഗ്രതപാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെണെന്നാണ് അറിയുന്നത്.
കാസര്‍കോട്ട് സിപിസിആര്‍ഐ, റെയില്‍വേ സ്റ്റേഷന്‍, നെല്ലിക്കുന്ന്, തളങ്കര തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ജാഗ്രത രണ്ടുദിവസത്തേക്കാണ്. തീരദേശം വഴി സംസ്ഥാനത്ത് തീവ്രവാദികള്‍ നുഴഞ്ഞുകയറുമെന്നും ഇതുകണ്ടെത്താനായി നടപടി സ്വീകരിക്കണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതുവരെയായി തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: Kasaragod, Police, Terrorist