ജയില്‍ ഭക്ഷണം വില്‍ക്കുന്ന ടെന്റ് അജ്ഞാതസംഘം തീവെച്ച് നശിപ്പിച്ചു
Apr 4, 2017, 12:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 04/04/2017) ചെറുവത്തൂര്‍ ടൗണില്‍ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോടനുബന്ധിച്ച് ജയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ടെന്റ് അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ടെന്റ് പൂര്‍ണമായും കത്തിനശിച്ചു.
ചീമേനി തുറന്നജയിലില്‍ നിന്നും ഉണ്ടാക്കുന്ന ചപ്പാത്തി, ബിരിയാണി തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ചെറുവത്തൂരിലെത്തിച്ച് വിതരണം ചെയ്യുന്ന ടെന്റാണ് തീവെച്ച് നശിപ്പിച്ചത്. ഭാഗ്യം കൊണ്ടാണ് തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നത്. സംഭവത്തെക്കുറിച്ച് ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Jail, Cheemeni, Cheruvathur, Fire, Panchayath, Tent, Food, Building, Police, Investigation, Unknown Gang, Tent set on fire.