ചാത്തങ്കൈ റെയില്‍വേ മേല്‍പ്പാലത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
Sep 11, 2016, 17:31 IST
മേല്‍പറമ്പ്: (www.kasargodvartha.com 11/09/2016) ചെമ്പിരിക്ക, മാണി, കളനാട്, ചാത്തങ്കൈ, കട്ടക്കാല്‍, ഇടുവങ്കാല്‍ എന്നീ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചാത്തങ്കൈ റെയില്‍വെ മേല്‍പ്പാലത്തിന് ടെന്‍ഡര്‍ നടപടികളെല്ലാം പൂര്‍ത്തിയായി. ടെന്‍ഡര്‍ ക്ഷണിച്ചു കൊണ്ട് വിജ്ഞാനം പുറപ്പെടുവിച്ചു.
ചാത്തങ്കൈ എല്‍ പി സ്‌കൂളിലെ കുട്ടികളടക്കം ആയിരക്കണക്കിന് പേരാണ് അപകടകരമാം വിധം റെയില്‍ മുറിച്ച് കടന്ന് യാത്ര ചെയ്യേണ്ടി വരുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട പി കരുണാകരന്‍ എംപി വിഷയം റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തുകയും മേല്‍പ്പാലത്തിനുള്ള പ്രൊജക്ട് സമര്‍പ്പിക്കുകയുമായിരുന്നു. ലെവല്‍ ക്രോസ് ഇല്ലാത്തതിനാല്‍ ഡപ്പോസിറ്റ് അടിസ്ഥാനത്തില്‍ മാത്രമേ പദ്ധതി നിര്‍വ്വഹിക്കാനാവൂ എന്നത് കൊണ്ട് എംപിയും ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും ഇടപെട്ട് പ്രഭാകരന്‍ കമ്മീഷന്‍ പാക്കേജില്‍ 5.2 കോടി ഇതിനായി വകയിരുത്തുകയായിരുന്നു.
2016 മാര്‍ച്ചില്‍ തന്നെ തുക ഡെപ്പോസിറ്റ് ചെയ്തിരുന്നു. ഇപ്പോള്‍ 25 മീറ്റര്‍ നീളത്തില്‍ മേല്‍പ്പാലം നിര്‍മ്മിക്കാനാണ് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്. എട്ട് മാസത്തെ പ്രവര്‍ത്തി കാലാവധിയാണ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതിനാല്‍ 2017 ല്‍ തന്നെ മേല്‍പ്പാലത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്ന് എംപി പ്രത്യാശ പ്രകടിപ്പിച്ചു.
ഒരു പതിറ്റാണ്ടായി ചാത്തങ്കൈ പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് പാലം നിര്‍മാണത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. ചാത്തങ്കൈ പ്രദേശത്തെ ജനങ്ങള്‍ ഇപ്പോള്‍ ഒരു കാറിന് മാത്രം കടന്നുപോകാന്‍ കഴിയുന്ന റെയില്‍വെ അടിപ്പാതയിലൂടെയും റെയില്‍വെ തുരങ്കത്തിന് മുകളിലൂടെ നിശ്ചിത ഭാരമുള്ള വാഹനങ്ങളിലൂടെയുമാണ് ചാത്തങ്കൈയിലെത്തുന്നത്.
Related News:
ചാത്തങ്കൈ റെയില്‍വെ മേല്‍പ്പാലത്തിന് ടെന്‍ഡര്‍ നടപടികളായി; റെയില്‍വെ എഞ്ചിനീയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു
Keywords: kasaragod, Kerala, P.Karunakaran-MP, Melparamba, Railway, Over bridge, Tender, Chathangai, MP, Kalanad, Uduma MLA, K kunhiraman.