city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവജനയാത്രക്കിടെ മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയില്‍ സഞ്ചരിച്ചതിന് ടെമ്പോ വാന്‍ കസ്റ്റഡിയിലെടുത്തു; വാഹന ഉടമ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.12.2018) മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയില്‍ സഞ്ചരിച്ചതിന് ടെമ്പോവാന്‍ കസ്റ്റഡിയിലെടുത്തു. വാഹന ഉടമയെ അറസ്റ്റ് ചെയ്തു. മുസ്ലീം യൂത്ത് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിച്ച യുവജന യാത്രയ്ക്കിടെ പ്രവര്‍ത്തകരെയും കയറ്റി ഓടിച്ചുവന്ന കെ എല്‍ 60 എന്‍ 5399 നമ്പര്‍ ടെമ്പോവാനാണ് ഹൊസ്ദുര്‍ഗ്ഗ് എസ് ഐ സന്തോഷ് കുമാര്‍ കസ്റ്റഡിയിലെടുത്തത്.
യുവജനയാത്രക്കിടെ മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയില്‍ സഞ്ചരിച്ചതിന് ടെമ്പോ വാന്‍ കസ്റ്റഡിയിലെടുത്തു; വാഹന ഉടമ അറസ്റ്റില്‍

വാഹന ഉടമ പൂച്ചക്കാട്ടെ മുഹമ്മദ് കുഞ്ഞിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. വാഹനം കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം യുവജന യാത്രയ്ക്കിടെ കാഞ്ഞങ്ങാട്ട് നടന്ന സ്വീകരണത്തിനിടയിലാണ് പ്രവര്‍ത്തകരെയും കയറ്റി ടെമ്പോവാന്‍ അപകടകരമായ അവസ്ഥയില്‍ എത്തിയത്. വാഹനം പോലീസ് പിടിച്ചെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ഇത്തരത്തില്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Tempo Van, Kanhangad, Custody, Arrest, Kasaragod, News, Tempo van in police custody for Dangerous drive

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia