ഇറച്ചിമാലിന്യവുമായി പോവുകയായിരുന്ന ടെമ്പോ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു
Jun 1, 2018, 14:39 IST
ബദിയടുക്ക: (www.kasargodvartha.com 01.06.2018) ഇറച്ചിമാലിന്യവുമായി പോവുകയായിരുന്ന ടെമ്പോ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 11 മണിയോടെ ബദിയടുക്ക ഗണേഷ് മന്ദിരത്തിന് സമീപമാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും ഇറച്ചിമാലിന്യവുമായി പെര്‍ള പൂവനടുക്കയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് ടെമ്പോ വാന്‍ നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞത്.
ടെമ്പോയിലുണ്ടായിരുന്ന ഡ്രൈവറെയും സഹായിയേയും സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. മാലിന്യം രാത്രി തന്നെ മറ്റൊരു വാഹനത്തിലാക്കി സംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
ടെമ്പോയിലുണ്ടായിരുന്ന ഡ്രൈവറെയും സഹായിയേയും സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. മാലിന്യം രാത്രി തന്നെ മറ്റൊരു വാഹനത്തിലാക്കി സംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Badiyadukka, Tempo Accident in Badiyadukka
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accident, Badiyadukka, Tempo Accident in Badiyadukka
< !- START disable copy paste -->