ഏച്ചിക്കുളങ്ങര ക്ഷേത്രക്കവര്‍ച; വിരലടയാളം ലഭിച്ചു
Jun 29, 2013, 19:49 IST
ചെറുവത്തൂര്‍: പിലിക്കോട് ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവര്‍ന്ന കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വാതിലില്‍ നിന്നും പ്രതികളുടേതെന്ന് സംശയിക്കുന്നവരുടെ രണ്ടു വിരലടയാളങ്ങള്‍ ലഭിച്ചു. കവര്‍ച നടത്തിയതിനുപിന്നില്‍ പ്രൊഫഷണല്‍ മോഷ്ടാക്കളാണെന്നാണ് സംശയിക്കുന്നത്. മോഷ്ടാക്കള്‍ വളരെ വിദഗ്ദമായി തെളിവുകള്‍ അവശേഷിപ്പിക്കാതെയാണ് മോഷണം നടത്തിയത്.
മുമ്പ് ക്ഷേത്രക്കവര്‍ച നടത്തിയവര്‍ ഇതിനുപിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനായി ക്ഷേത്രത്തില്‍ നിന്നും ലഭിച്ച വിരലടയാളവും മുമ്പു കവര്‍ചാ കേസില്‍ പ്രതികളായവരുടെയും വിരലടയാളങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ചന്തേര എസ്.ഐ. എം.പി. വിനീഷ് കുമാര്‍ പറഞ്ഞു.
വെള്ളിയാഴ്ച ക്ഷേത്രം തുറക്കാനെത്തിയ മേല്‍ശാന്തിയാണ് മോഷണ വിവരം അറിഞ്ഞത്. ഓടിളക്കി അകത്തുകടന്ന മോഷ്ടാക്കള്‍ ശ്രീകോവില്‍ കുത്തിത്തുറന്ന് പഞ്ചലോഹ തിടമ്പ് കവര്‍ന്ന് കടന്നുകളയുകയായിരുന്നു.
Keywords: Theft, Cheruvathur, Temple, Police, Investigation, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.